Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 8:30 am

Menu

Published on June 10, 2014 at 11:40 am

ഗോപിനാഥ് മുണ്ടെയുടെ മരണം:സിബിഐ അന്വേഷിച്ചേക്കും

centre-likely-to-order-cbi-probe-into-gopinath-mundes-death

ന്യൂഡല്‍ഹി: അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിച്ചേക്കും. മുണ്ടെയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്​കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി പിഥ്വിരാജ്​ ചവാനും കേന്ദ്ര അഭ്യന്തരമന്ത്രി രാജ്​നാഥ്​ സിംഗിനോട്​ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സാധ്യത പരിശോധിക്കുമെന്ന് രാജനാഥ്​ സിംഗ്​ അറിയിച്ചു. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ മൂന്നിനാണ് കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News