Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ‘രാജഹംസമേ’ എന്ന ഗാനത്തിലൂടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പിന്നീട് മലയാള പിന്നണിശാഖയിലും താരമായി മാറി ചന്ദ്രലേഖയുടെ ആദ്യ സിനിമാ ഗാനം പുറത്തിറങ്ങി. എം പ്രശാന്ത് ഒരുക്കുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖയുടെ ആദ്യത്തെ സിനമാ പാട്ട്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് ഈണം നല്‍കിയത്. ആദ്യ ഗാനം കൊച്ചിയിലെ പാലാരിവട്ടം സൗത്ത് ജനതാറോഡിലെ പള്ളത്ത് നഗര്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡ് ചെയ്തത്.’കണ്‍കളാല്‍ ഒരു കവിതയെഴുതാന്‍…’ എന്ന് തുടങ്ങുന്നപാട്ടാണ് ലവ് സ്റ്റോറിയ്ക്കു വേണ്ടി ചന്ദ്രലേഖ പാടിയിരിക്കുന്നത്. ഗ്യാലക്‌സി പ്ലസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാനാണ് നായകന്‍.
Leave a Reply