Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:25 pm

Menu

Published on July 22, 2019 at 4:21 pm

ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിൽ ; ഇന്ത്യക്ക് അഭിമാനം നിമിഷം

chandrayaan-2-launched

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.

വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.

ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.

23-ാം ദിവസം പേടകം ഭൂമിയെ ചുറ്റി ചന്ദ്രനിലേക്ക് തിരിക്കുന്നു (16-ാം ദിവസമെന്നാണ് ആദ്യം നിശ്ചയിച്ചത്). 30-ാം ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചന്ദ്ര ഭ്രമണപഥത്തിലേക്ക്( 28 ദിവസം വലംെവച്ച ശേഷം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. ഇത് 13 ദിവസമായി കുറച്ചു). 43-ാം ദിവസം വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടുന്നു (50-ാം ദിവസം വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടുത്താനാണ് നിശ്ചയിച്ചിരുന്നത്. ചന്ദ്രനിലിറങ്ങുന്നത് 54-ല്‍ നിന്ന് 48-ാം ദിവസമായും കുറച്ചു)

Loading...

Leave a Reply

Your email address will not be published.

More News