Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:59 am

Menu

Published on June 29, 2013 at 10:12 am

സോളാര്‍ തട്ടിപ്പ് : മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫംഗം ജോപ്പനെ റിമാന്‍ഡ് ചെയ്തു

chandys-former-personal-assistant-tenny-joppan-arrested

പത്തനംതിട്ട :ടെനി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡഷ്യല്‍ മജിസ്ട്രേറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം ടെനി ജോപ്പനെ സോളാര്‍ തട്ടിപ്പ് കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോന്നി കല്ലേലിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരില്‍നിന്ന് സോളാര്‍ പ്ലാന്റ്‌ സ്ഥാപിച്ച് നല്‍കാമെന്നുപറഞ്ഞ് സരിതയുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെന്ന പരാതിയില്‍ ഐ.പി.സി 420, 34 വകുപ്പുകള്‍ പ്രകാരം വഞ്ചനക്കുറ്റമാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരമൊരുക്കാമെന്നുപറഞ്ഞ് ശ്രീധരന്‍നായരെ സരിത ജോപ്പനരികിലേക്ക് കൊണ്ടുവരികയായിരുന്നു.ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ജോപ്പന്‍ വഴിയാണ് ശിപാര്‍ശ കത്തുകള്‍ ലഭിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് വന്‍തുക ജോപ്പന് നല്‍കിയതായും ബിജുവിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News