Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on December 28, 2015 at 11:21 am

ചാർലി: ഒരു ന്യൂ-ജെൻ ആഘോഷ കാഴ്ച്ച !!

charlie-malayalam-movie-review

എ.ബി.സി.ഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒന്നിക്കുന്ന അത്യുഗ്രൻ ചിത്രമാണ് ‘ചാര്‍ലി’. ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നത് ഇത് ഒരു മ്യൂസിക് ലവ് സ്‌റ്റോറിയാണെന്നാണ്, എന്നാലും കാണുന്നവരിൽ അത് ഒരു റോഡ്‌ മൂവി ആയോ, മ്യൂസിക്‌ എന്റർറ്റൈനെർ ആയോ, ഒരു ലവ് സ്റ്റോറി ആയോ, ഒരു ഇൻസ്പിരേഷണൽ മൂവി ആയോ ഒക്കെ ഫീൽ ചെയ്യുന്ന ഒരു പ്രത്യേക ചിത്രം തന്നെയാണ്.

ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരില്‍ തന്റെ ആവശ്യം വേണമെന്നു തോന്നുന്നവരെയൊക്കെ ചേര്‍ത്തുപിടിക്കുന്ന, താൻ സന്തോഷിക്കുമ്പോൾ അതുപോലെ തനിക്കു ചുറ്റും ഉള്ളവരും സന്തോഷിക്കണം എന്നും കരുതുന്ന ന്യൂ-ജെൻ ആണ് ചാര്‍ലി. ഒരു വിഷമം വരുമ്പോളേക്കും ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്ന, ഒളിച്ചോട്ടത്തെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടത്തിൽ, സദാ പൊട്ടിച്ചിരിച്ചും ആരും ചിന്തിക്കാത്ത കോണുകളിലൂടെ നോക്കി ജീവിതത്തിലെ സങ്കടങ്ങളെ മായ്‌ച്ചെടുത്ത് സന്തോഷം തിരിച്ചു പിടിക്കാൻ പ്രേരിപ്പിക്കുന്ന പോസിറ്റീവായ നായക കഥാപാത്രമാണ് ചാർലി. പാര്‍വതി മേനോനാണ് ചിത്രത്തിലെ നായിക ടെസ്സ ആയി എത്തുന്നത്‌.. അവിചാരിതമായി ചാർലിയുടെ ചില ചിത്രങ്ങൾ കാണാൻ ഇടയാകുന്ന ടെസ്സ അതിന്റെ പിന്നിലെ കഥയും അതിലെ കഥാപാത്രങ്ങളേയും തേടി ഇറങ്ങുമ്പോൾ ഒപ്പം പ്രേക്ഷക മനസ്സിനെ കൂടെയാണ് കൂട്ടുന്നത്‌. അത്രത്തോളം ആഴത്തിലേക്ക് ഓരോ വ്യക്തി മനസിനെയും ചിത്രത്തിലെ ഓരോ സന്ദർഭങ്ങളിലൂടെയും പോകുന്നത്.

ഫൈന്‍ഡിങ് സിനിമയുടെ ബാനറില്‍ ഷെബിന്‍, ബക്കര്‍, ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥയും സംഭാഷണവും ഉണ്ണി ആറിന്റേതാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സീത, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് , ജോയ് മാത്യു , രണ്‍ജി പണിക്കര്‍, കല്‍പന, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News