Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീര ഭാഗങ്ങള്‍ കാണുന്ന വസ്ത്രം ധരിച്ച് ഓസ്‌കാറിനെത്തിയ നടിക്ക് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി വക ഫോട്ടോഷോപ്പ് കുപ്പായം.
ഓസ്‌കാറിനെത്തിയ നടി ഷെര്‍ലിസ് തെറോണിനെയാണ് ഇറാനിയന്‍ ലേബര്‍ ന്യൂസ് ഏജന്‍സി ഫോട്ടോഷോപ്പിലൂടെ കൈയും കഴുത്തുമുള്ള കുപ്പായം ധരിപ്പിച്ചത്. മികച്ച വിദേശചിത്രത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്ന ഷെര്‍ലോണിന്റെ ദൃശ്യങ്ങളിലാണിത്.

കയ്യില്ലാത്ത, കഴുത്തിറങ്ങിയ ഗൗണായിരുന്നു ചടങ്ങില്‍ ഷാര്‍ലിസ് ധരിച്ചിരുന്നത്. ഇതില്‍ കൈകള്‍ മുട്ടിനു മുകള്‍ഭാഗം വരെയും കഴുത്തും മറയ്ക്കുന്ന രീതിയിലാണ് വാര്‍ത്താ ഏജന്‍സി ഫോട്ടോഷോപ്പ് ചെയ്തത്.
നടിയും ഗായികയുമായ ഷിര്‍ലി മാക്ലൈനൊപ്പമാണ് ഷെര്‍ലിസ് അവാര്‍ഡ് സമ്മാനിക്കാന്‍ എത്തിയത്. ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ചിത്രത്തിനായിരുന്നു പുരസ്‌കാരം.

ഇറാനിയന്‍ സ്ത്രീപക്ഷ സംഘടനയായ മൈ സ്റ്റെല്‍ത്തി ഫ്രീഡമാണ് ഫോട്ടോഷോപ്പ് ചെയ്ത ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് സ്ത്രീകള്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്ന് വാദിക്കുന്ന സംഘടനയാണ് മൈ സ്റ്റെല്‍ത്തി ഫ്രീഡം.
‘ഏറ്റവും മികച്ച സെന്‍സര്‍ഷിപ്പിനുള്ള അവാര്‍ഡ് ഇസ്ലാമിക് റിപ്പബ്ലിക് ഫോട്ടോഷോപ്പ് ടീം’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
Leave a Reply