Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:47 pm

Menu

Published on July 21, 2015 at 4:10 pm

ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റായ ആഷ്‌ലി ഹാക്ക് ചെയ്തു;3.70 കോടി ആളുകളുടെ വിവരങ്ങൾ ചോർന്നു

cheating-website-ashley-madison-hacked

ലണ്ടന്‍: പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റിങ് വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണ്‍.കോം ഹാക്ക് ചെയ്തു.വിവാഹേതര ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള പെയ്ഡ് വെബ്‌സൈറ്റാണിത്.ഈ സൈറ്റില്‍ അക്കൗണ്ടുള്ള 3.70 കോടി ആളുകളുടെ വിവരങ്ങള്‍ ഹാക്കേഴ്‌സ് ഇപ്പോള്‍ പുറത്തുവിടുമെന്ന് ഭീഷണിമുഴക്കുകയാണ്.വിവാഹേതര ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇത്രയധികം ആളുകളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടാല്‍, അത് കുടുംബഭദ്രതയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാര്യയില്‍ സംതൃപ്തിയില്ലാത്തവരും ഭര്‍ത്താവില്‍ സംതൃപ്തിയില്ലാത്തവരും ഞങ്ങളിലേക്ക് വരു എന്ന് പരസ്യം നല്‍കിയാണ് ആഷ്‌ലി മാഡിസണ്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിച്ചു കൊണ്ടിരുന്നത്.വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉപയോക്താക്കളും വ്യക്തിപരമായ വിവരങ്ങളും, നഗ്ന ചിത്രങ്ങളും, വെബ്ക്യാം വീഡിയോകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് ഹാക്കേഴ്‌സിന്റെ കൈയില്‍ കിട്ടിയിരിക്കുന്നത്. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ഹാക്കര്‍മാരുടെ ആവശ്യം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങി ഉദ്യോഗ വിവരങ്ങള്‍, ഇമെയിലുകള്‍ എന്നിവ പുറത്തുവിടുമെന്നും ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.കാനഡക്കാരനായ അഭിഭാഷകന്റെ ഉടമസ്ഥയില്‍ അവിഡ് ലൈഫ് മീഡിയയാണ് ആഷ്‌ലി മാഡിസണ്‍ നിയന്ത്രിക്കുന്നത്. എസ്റ്റാബ്ലിഷ് മാന്‍, ക്യൂഗര്‍ ലൈഫ് തുടങ്ങിയ സൈറ്റുകളും അവിഡ് ലൈഫിന്റെ ഉടമസ്ഥതയിലാണ്.  2001 മുതല്‍ 3.70 കോടി ഉപയോക്താക്കളുള്ള ഡേറ്റിംഗ് സൈറ്റാണ് മാഡിസണ്‍. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ളവരാണ് സൈറ്റിന്റെ ഉപയോക്താക്കളിലേറെയും.

Loading...

Leave a Reply

Your email address will not be published.

More News