Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:51 am

Menu

Published on April 19, 2018 at 10:28 am

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

chemmanur-international-jwellers-koyilandi-showroom-inaguration

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സിനിമാ താരം അനുശ്രീയും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന ബുള്ള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വത്സന് നല്‍കി അനുശ്രീ നിര്‍വഹിച്ചു.

ചടങ്ങില്‍ വെച്ച് നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ധനസഹായം ഡോ.ബോബി ചെമ്മണ്ണൂര്‍ നല്‍കി. നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു. വ്യപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇസ്മയില്‍, വിനോദ് വായനാരി, അഡ്വ. സത്യന്‍, കൗണ്‍സിലര്‍ ബേബി , കൊയിലാണ്ടി ബുള്ള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രന്‍ , ഗോവിന്ദന്‍ മാസ്റ്റര്‍ , വി.പി ഇബ്രാഹിം കുട്ടി , കെ.വി രാഗേഷ്, ബഷീര്‍ പടിക്കല്‍ , എം.കെ മായന്‍ , ഹുസൈന്‍, ഹമീദ്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍(മാര്‍ക്കറ്റിംഗ്) അനില്‍ സി.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും , ഒപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് അനുഭവവുമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാര്‍ ലഭിക്കാനുള്ള അവസരവുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News