Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 4:39 pm

Menu

Published on November 17, 2015 at 11:26 am

തമിഴ്‌നാട്ടില്‍ കനത്തമഴ തുടരുന്നു; മരണസംഖ്യ 95 ആയി

chennai-rains-throwing-up-snakes-say-residents-death-toll-rises-to-95-in-tamil-nadu

ചെന്നൈ: ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്‌തമായ മഴയിലും കാറ്റിലും  95 പേർ മരിച്ചു.കഴിഞ്ഞ തിങ്കളാഴ്‌ച ആരംഭിച്ച മഴ ഇപ്പോഴും ശക്‌തമായി തുടരുകയാണ്‌. ചെന്നൈ നഗരമടക്കം മിക്ക സ്‌ഥലങ്ങളും വെള്ളത്തിനടിയിലായി. കടലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്‌. കനത്ത മഴയിലും മരം കടപുഴകി വീണും മിക്കയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്‌. അടിയന്തര ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ജയലളിത 500 കോടി രൂപ അനുവദിച്ചു. ദുരിതത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും കൃഷിനാശത്തിനും ഉള്ള നഷ്ടപരിഹാരത്തിനായി രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കാൻ ജയലളിത കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News