Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 1:59 pm

Menu

Published on May 22, 2013 at 5:40 am

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

chennithala-lashes-out-at-chandy

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിമുഖം. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രമേശ് വിമർശിച്ചത്.പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം വഴി നോക്കാമെന്നും തനിക്ക് തന്റെ വഴിയായിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നടിച്ചു.മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി. കേരളയാത്രയുടെ അവസാനം തന്നെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. ഇതെല്ലം തന്നെ അപമാനിക്കാനായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പുപോര് തുടങ്ങുമെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി

Loading...

Leave a Reply

Your email address will not be published.

More News