Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on December 31, 2013 at 10:18 am

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്;ആഭ്യന്തരം ലഭിക്കും

chennithala-to-be-inducted-into-cabinet-sources

തിരുവനന്തപുരം : കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌. നാളെ രാവിലെ അദ്ദേഹം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്തരയ്‌ക്കും പതിനൊന്നിനും ഇടയ്‌ക്കായിരിക്കും സത്യപ്രതിജ്‌ഞ.സംസ്ഥാന കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണ.എത്രയുംവേഗം പ്രതിസന്ധി തീര്‍ക്കണമെന്ന ഹൈകമാന്‍ഡിന്‍െറ കര്‍ശന നിര്‍ദേശം നേതാക്കളെ അറിയിച്ച ആന്‍റണി പ്രശ്നങ്ങള്‍ക്ക് കാരണമായ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയശേഷം വകുപ്പിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളും ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന ഘടക കക്ഷികളുടെ നിലപാടും ആന്‍റണിയുടെ വാദത്തിന് ശക്തി പകര്‍ന്നു.രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരത്തത്തെിയ എ.കെ. ആന്‍റണി ഇന്ദിരഭവനില്‍ തിങ്കളാഴ്ച രാവിലെയും വൈകുന്നേരവുമായി മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, യു.ഡി.എഫ് കണ്‍വീനര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍, മന്ത്രിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.കേരളത്തിലെ പ്രശ്നങ്ങളില്‍ പ്രതികരിക്കാന്‍ ഇതേവരെയും തയാറാകാതിരുന്ന ആന്‍റണി, കാര്‍മേഘങ്ങളെല്ലാം മാറി പുതിയ അന്തരീക്ഷത്തില്‍ മുന്നണിയും പാര്‍ട്ടിയും ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പുതുവര്‍ഷം പിറക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നും എല്ലാവരും ഒന്നിച്ചുപോകുമെന്നും ആന്‍റണി സൂചിപ്പിച്ചു. രമേശിന്‍െറ മന്ത്രിസഭാ പ്രവേശത്തില്‍ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ളെങ്കിലും ആന്‍റണിയുടെ ഈ വാക്കുകള്‍ വ്യക്തമായ സൂചനയാണ്.രമേശിന് പകരം കെ.പി.സി.സി അധ്യക്ഷന്‍ ആരാകുമെന്നതില്‍ ധാരണ ഉണ്ടാകേണ്ടതുണ്ട്. പഴയപടി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ പേര് വീണ്ടും ഈ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.അങ്ങനെയെങ്കില്‍ മറ്റൊരാളെ സ്പീക്കറായി കണ്ടെത്തേണ്ടി വരും. ഒരുപക്ഷേ, ആഭ്യന്തര വകുപ്പ് ഒഴിയുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഗണിച്ചേക്കാം.മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കാം.
സര്‍ക്കാറിന്‍െറ മുഖച്ഛായ മാറ്റാന്‍ രമേശിന്‍െറ മന്ത്രിസഭാ പ്രവേശത്തിലൂടെ കഴിയുമെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനം വൈകിപ്പിക്കരുതെന്നാണ് ഹൈകമാന്‍ഡിന്‍െറയും നിലപാട്.ഇതില്‍ എ ഗ്രൂപ്പിനും യോജിപ്പുണ്ടെങ്കിലും അവരില്‍ ഒരുവിഭാഗത്തിന് ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News