Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:43 pm

Menu

Published on July 31, 2014 at 11:01 am

കോഴിയിറച്ചിയില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്..!!!

chicken-could-make-you-resistant-to-antibiotics-finds-new-study

ന്യൂഡല്‍ഹി: കോഴിയിറച്ചയില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് . ഡല്‍ഹിയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്  നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.ആന്റിബയോട്ടിക് അംശമുള്ള കോഴിയിറച്ചി ആഹാരമാക്കുന്നതോടെ മരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും ഫലിക്കാതെവരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സിഎസ്ഇയുടെ മലിനീകരണ നിയന്ത്രണ ലാബ് ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ അഭിപ്രായപ്പെട്ടു.കോഴിഫാമുകളില്‍ വന്‍തോതിലാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്. കോഴികളുടെ തൂക്കം വര്‍ധിപ്പിക്കാന്‍ ആന്റിബയോട്ടിക് ചേര്‍ത്ത കോഴിത്തീറ്റ നല്‍കും. കോഴികളില്‍ നേരിട്ട് കുത്തിവയ്ക്കുന്നതും പതിവാണെന്ന് പഠനത്തില്‍ കണ്ടെത്തി.തെരഞ്ഞെടുത്ത 70 സാമ്പിളുകളിലാണ് പരീക്ഷണം നടത്തിയത്. പല കോഴിവളര്‍ത്തല്‍ ഫാമുകളിലും അനധികൃതമായി മരുന്ന് കുത്തിവയ്ക്കുന്നുണ്ട്. സാമ്പിളുകളില്‍ ഒന്നിലധികം ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 45 ദിവസംവരെയാണ് കോഴികള്‍ പൂര്‍ണവളര്‍ച്ചയെത്താനെടുക്കുന്ന സമയം.ഈ സമയത്തിനിടയ്ക്ക് പലതവണ മരുന്ന് കുത്തിവയ്ക്കും.ഓക്സിടെട്രാസൈക്ലിന്‍, ക്ലോര്‍ടെട്രാസൈക്ലിന്‍, ഡോക്സിസൈക്ലിന്‍, എന്റോഫ്ളോക്സാസിന്‍, സിപ്രോഫ്ളോക്സാസിന്‍, നിയോമൈസിന്‍ എന്നീ ആന്റിബയോട്ടിക്കുകളാണ് കോഴിയിറച്ചിയില്‍ കണ്ടെത്തിയിരിക്കുന്നത്. രക്തദൂഷണം, ന്യുമോണിയ, ക്ഷയം എന്നീ രോഗങ്ങള്‍ക്കുപയോഗിക്കുന്ന സിപ്രോഫ്ളോക്സിനെതിരെ ബാക്ടീരിയകള്‍ പ്രതിരോധശേഷി നേടിയത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേ ഇനത്തില്‍ വരുന്ന ആന്റിബയോട്ടിക്കായ എന്‍റോഫ്ളോക്സാസിനും കോഴിയിറച്ചിയില്‍ കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News