Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:39 am

Menu

Published on February 17, 2014 at 4:44 pm

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ചിദംബരത്തിൻറെ ഇടക്കാല ബജറ്റ്

chidambaram-presents-interim-budget

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. തെലങ്കാന പ്രശ്നത്തില്‍ എം.പിമാര്‍ ഉയര്‍ത്തിയ ബഹളത്തിനിടെയായിരുന്നു ബജറ്റവതരണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാലുമാസത്തേക്കുള്ള സര്‍ക്കാറിന്റെ ചെലവുകള്‍ക്ക് അനുമതിതേടിയുള്ള വോട്ട് ഓണ്‍ അക്കൗണ്ടായാണ് അവതരിപ്പിച്ചത്.എം.പിമാര്‍ ബഹളം തുടര്‍ന്നതോടെ താന്‍ പ്രസംഗം തുടരണോ എന്ന് ധനകാര്യമന്ത്രി സ്പീക്കറോട് ആരാഞ്ഞു. ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രിയെ അനുവദിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഒരു വിഭാഗം എം.പിമാര്‍ ശാന്തരായെങ്കിലും സീമാന്ധ്ര എം.പിമാര്‍ ബഹളം തുടര്‍ന്നു. ചിദംബരം സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പി.ചിദംബരം ബഹളത്തനിടയിലും പ്രസംഗം തുടരുകയായിരുന്നു.പ്രതിസന്ധിക്കിടയിലും സ്ഥിരത നിലനിര്‍ത്താന്‍ രാജ്യത്തിനായെന്ന് ചിദംബരം ബജറ്റ് പ്രസംഗത്തിനിടെ അവകാശപ്പെട്ടു. രാജ്യത്തിന്റെ 83 ആമത് ബജറ്റാണ് പി.ചിദംബരം തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പത്തു തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന മൊറാര്‍ജി ദേശായിയുടെ തൊട്ടുപിന്നിലാണ് ഒമ്പതു തവണ ബജറ്റ് അവതരിപ്പിച്ച ചിദംബരത്തിന്റെ സ്ഥാനം.

Loading...

Leave a Reply

Your email address will not be published.

More News