Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:13 am

Menu

Published on November 3, 2014 at 10:22 am

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് ഡൽഹിയിൽ

chief-minister-oommen-chandy-to-visit-delhi

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയില്‍. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന എ.ഐ.സി.സിയുടെ പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വൈകിട്ട് ഡൽഹിയിൽ നിന്നു മടങ്ങുന്ന മുഖ്യമന്ത്രി നാളെ കാസർകോട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയുടെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.മുഖ്യമന്ത്രിയുടെ ഇന്ന് നിശ്ചയിച്ചിരുന്ന മറ്റെല്ലാ പരിപാടികളും റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും ഇന്ന് കൂടികാഴ്ച നടത്തും. സംഘടനാ പ്രശ്‌നങ്ങളെ കുറിച്ചും ബാര്‍ കോഴ ആരോപണങ്ങളെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News