Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 6:19 pm

Menu

Published on October 17, 2016 at 4:00 pm

മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന്​ തുടക്കം

china-sends-two-astronauts-to-live-onboard-its-tiangong-2-space-station

ബെയ്ജിങ്: രണ്ടു ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്കയക്ക് അയക്കുന്ന ദൗത്യത്തിന് ഇന്ന് തുടക്കം.ശാസ്ത്രജ്ഞരായ ജിങ് ഹായ്‌പെങ് (50), ചെന്‍ ദോങ് (37) എന്നിവരെ വഹിച്ചുള്ള ഷെന്‍ഷൂ 11 പേടകം പ്രാദേശിക സമയം രാവിലെ ഏഴരക്കാണ് വിക്ഷേപിച്ചത്. വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് പേടകം പറന്നുയര്‍ന്നത്.

രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം പേടകം തിയാങോങ്–2 ബഹിരാകാശനിലയത്തിലെത്തും. ഒരു മാസക്കാലം ഗവേഷണങ്ങളുമായി ജിങ്ങും ചെന്നും അവിടെ താമസിക്കും. 2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ ദൌത്യം.

ഒരുമാസം മുന്‍പു ചൈന ബഹിരാകാശത്തു സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക. നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണു ചൈന മനുഷ്യരെ എത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്.

അധികം വൈകാതെ ഇതു വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കും. ഇതിന് പുറമേ ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും. പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ശാസ്ത്രജ്ഞര്‍ നടത്താന്‍ സാധ്യതയുണ്ട്. 2003 ലാണ് ആദ്യമായി ചൈന ബഹിരാകാശത്തേക്ക് ആളെ അയക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News