Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിംഗ് :പെട്ടിയിലടക്കം ചെയ്ത് രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് എട്ടാം നാള്‍ പുനര്‍ ജന്മം ലഭിച്ചു. ഗാങ്‌സി പ്രവിശ്യയിലാണ് സംഭവം നടന്നത്.കുടുംബത്തിന് ഭാരമാകുമെന്ന് കരുതി മാതാപിതാക്കള്‍ കുഞ്ഞിനെ ചെറിയ കാര്‍ഡ്‌ബോഡ് പെട്ടിക്കുള്ളിലാക്കി പുല്‍പ്പടര്‍പ്പുള്ള വിജനമായ ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മരുന്ന്‌ചെടികള്‍ തേടി ഇവിടെയെത്തിയ ഒരു സ്ത്രീയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അവശതയോടെ കണ്ട കുഞ്ഞിനെ ഉടൻ തന്നെ അവർ ആശുപത്രിയിലെത്തിച്ചു. വായുവും, ഇറ്റിറ്റായി വീണ വെള്ളത്തുള്ളികളുമാണ് കുഞ്ഞിനെ ഒരാഴ്ച ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. മുച്ചിറിയോടെ ജനിച്ച കുഞ്ഞ് കുംടുംബത്തിന് ബാധ്യതയാവുമെന്ന് കരുതിയാണ് രക്ഷിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുകയും ഇവരടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Leave a Reply