Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:35 pm

Menu

Published on July 18, 2015 at 4:36 pm

അറ്റുപോയ കൈപ്പത്തി കാലിൽ തുന്നിച്ചേർത്ത് വളർത്തിയ ശേഷം കൈയിൽ തിരികെ വെച്ചുപിടിപ്പിച്ചു

chinese-mans-severed-hand-reattached-after-it-was-grafted-to-his-leg

ബീജിങ്: വൈദ്യശാസ്ത്ര രംഗത്ത്അറ്റുപോയ കൈപ്പത്തി കാലിൽ തുന്നിച്ചേർത്ത് വളർത്തിയ ശേഷം കൈത്തണ്ടയിൽ വെച്ചുപിടിപ്പിച്ചു.ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള സിയാൻക്യ ആശുപത്രിയിലാണ് അപൂർവങ്ങളിൽ അപൂർവമായ ശസ്ത്രക്രിയ നടന്നത്.ചൈനയിലെ ഡോക്ടര്‍മാരാണ് കൈ സംരക്ഷിക്കാന്‍ അതി സാഹത്തിന് മുതിര്‍ന്ന് വിജയം നേടിയത്. അറ്റുപോയ കൈ മരിക്കാതിരിക്കാന്‍ ആദ്യം കാലില്‍ തുന്നിപ്പിടിപ്പിച്ചു വളര്‍ത്തുകയായിരുന്നു സര്‍ജര്‍മാര്‍ ചെയ്തത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം അത് വീണ്ടും തുന്നി ചേര്‍ത്ത് ജീവന്‍ നല്‍കുകയായിരുന്നു. ആദ്യം കാലില്‍ തുന്നിപ്പിടിപ്പിച്ച് സജീവമാക്കിയ കൈ ഒരു മാസത്തിന് ശേഷം യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിക്കുകയായിരുന്നു. അറ്റുപോയ കൈയുടെ നാഡികളും ഞരമ്പുകളും പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയായിരുന്നു കൈ, കാലില്‍ ഗ്രാഫ്റ്റ് ചെയ്തിരുന്നത്. സെന്‍ട്രല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാന്‍ഗ്ഷയിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടന്നത്. ഫാക്ടറി തൊഴിലാളിയായ സൗ ആണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജോലിക്കിടെ സ്പിന്നിങ് ബ്ലേഡ് മെഷീനില്‍ കുടുങ്ങി അയാളുടെ കൈ അറ്റു പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചന്‍ഗ്ഷയിലെ സിയാന്‍ഗ്യ ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു. ഇവിടുത്തെ മൈക്രോസര്‍ജറി തലവനായ ഡോ. താന്‍ഗ് ജുയുവാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.ഇതിന് മുമ്പ് 2013ലായിരുന്നു ഡോ.താന്‍ഗും സംഘവും ഇതേ പോലുള്ള ഒരു ശസ്ത്രക്രിയ നടത്തിയിരുന്നത്. മുറിഞ്ഞ കൈക്കേറ്റ പരുക്ക് വളരെ ശോചനീയമായതിനാല്‍ അത് യഥാസ്ഥാനത്ത് തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു അത്. ഇതിന് പകരം കൈയിലെ നാഡീഞരമ്പുകളെ വളര്‍ത്തി കൈ പുനരുജ്ജീവിപ്പിക്കാന്‍ വേറെ എവിടെയെങ്കിലും തുന്നിച്ചേര്‍ത്ത് വളര്‍ത്തുകയെ നിവൃത്തിയുണ്ടായിരുന്നുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.തുടര്‍ന്നാണ് തങ്ങള്‍ രോഗിയുടെ കൈ വലത്തെ കാലില്‍ തുന്നിപ്പിടിപ്പിച്ചതെന്നാണ് ഡോ. താംഗ് പറയുന്നത്. ഒരു മാസത്തിനകം കൈയിലെ നാഡിഞെരമ്പുകള്‍ പുനരുജ്ജീവിക്കുകയും കൈ യഥാസ്ഥാനത്ത് തുന്നിച്ചേര്‍ക്കുകയുമായിരന്നു. 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോ. താന്‍ഗും കൂട്ടരും ഈ ദൗത്യം വിജയിപ്പിച്ചത്. ഇപ്പോള്‍ രോഗിക്ക് കൈവിരലുകള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൈ പഴയസ്ഥിതിയിലെത്തി പൂര്‍ണമായും ഉപയോഗിക്കണമെങ്കില്‍ കുറച്ച് കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News