Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹിറ്റായ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തെ വിമര്‍ശിച്ച സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ട്രോളുകളുടെ ചാകരയാണ്.
ഈയടുത്ത് തരംഗമായ ജിമിക്കി കമ്മല്‍ എന്ന തട്ടുപൊളിപ്പന്‍ പാട്ടിനെ തന്റെ ശാസ്ത്ര, സാമാന്യ യുക്തിയിലൂടെ സാധാരണ ജീവിതവുമായി കൂട്ടിവായിച്ച് പണി വാങ്ങിച്ചിരിക്കുകയാണ് ചിന്ത. ഓര്‍ത്തഡോക്‌സ് സഭയുടെ യുവജനസമ്മേളന വേദിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ചിന്ത ജെറോമിനെ വെട്ടിലാക്കിയത്.
ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും സംവിധായകനും നടനുമായ മുരളി ഗോപിയും വിഷയത്തില്‍ ചിന്തയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ ട്രോളന്മാരും പണി തുടങ്ങി. ഇപ്പോഴിതാ ഈ ട്രോളുകളോട് ു്രതികരിക്കുകയാണ് ചിന്ത ജെറോം.
ട്രോളുകളെ വളരെ പോസിറ്റീവ് ആയാണ് കാണുന്നതെന്നും അവയെ സ്വാഗതം ചെയ്യുന്നുവെന്നും ചിന്ത വ്യക്തമാക്കി. അവയെല്ലാം വായിച്ച് ചിരിക്കാറുമുണ്ട്. പുതിയ തലമുറ വളരെ സര്‍ഗാത്മകമായി ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്ക് ഒരു ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം ഉണ്ട് അല്ലാതെ ട്രോളുകള്‍ എന്നെ വേദനിപ്പിച്ചിട്ടില്ല, ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ചിന്ത പറഞ്ഞു.
എന്നാല്‍ യുവജനസമ്മേളന വേദിയില്‍ നടന്ന മുഴുവന്‍ പ്രസംഗം കേള്‍ക്കാതെയാണ് പലരും വിമര്‍ശിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ തലമുറ ഏറെ ചടുലമായ താളങ്ങളെ സ്വീകരിക്കുന്നവരാണെന്ന് മാത്രമാണ് ആ പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചത്, എന്നാല്‍ അത് അങ്ങനെ അല്ല സ്വീകരിക്കപ്പെട്ടെതെന്നാണ് നിലവിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്, ചിന്ത കൂട്ടിച്ചേര്‍ത്തു.
പാട്ട് മോശമാണെന്ന് പറഞ്ഞിട്ടില്ലെന്നും അതിനെ വിമര്‍ശിച്ചിട്ടില്ലെന്നും ചിന്ത പറയുന്നു. ജിമിക്കി കമ്മല്‍ താനും ആസ്വദിക്കുകയും താളം പിടിക്കുകയും ചെയ്യുന്ന പാട്ടാണ്. കേരളത്തിന്റെ പുറത്തേക്കും പാട്ട് ഹിറ്റായതില്‍ അഭിമാനമുണ്ട്. എന്നാല്‍ അത് പറയുന്ന സന്ദേശം നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞത്. എന്നാല്‍ ഇത്രത്തോളം ഈ രീതിയില്‍ ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടേയും ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോകുന്ന അച്ഛന്മാരും കേരളത്തിലില്ല. ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോയാല്‍ ബ്രാണ്ടി എടുത്ത് കുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്ത് കൊണ്ട് ജിമിക്കീം കമ്മലും ഹിറ്റായി മാറുന്നുവെന്നുള്ളത് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ചിന്ത ജെറോമിന്റെ വാക്കുകള്‍.
Leave a Reply