Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:03 am

Menu

Published on April 29, 2015 at 10:02 am

ചിറകൊടിഞ്ഞ കിനാവുകൾ രണ്ടാമത്തെ ടീസർ പുറത്ത്

chirakodinja-kinavukal-official-teaser-2

നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചിറകൊടിഞ്ഞ കിനാവുകൾ’ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യത്തെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ പറയുന്ന കഥയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. നായകനായ തയ്യല്‍ക്കാരനെയും വില്ലനായ ഗള്‍ഫ്കാരനെയും ചാക്കോച്ചന്‍ തന്നെയാണ് അവതരിപ്പിക്കുന്നതെന്നും പറയുന്നു. ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നതും സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളും അമളികളുമാണ് പ്രമേയമാകുന്നത്.ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, മുരളി ഗോപി, ജോയ് മാത്യു, സ്രിന്‍റ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. അടുത്തമാസം ചിത്രം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published.

More News