Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:59 am

Menu

Published on December 7, 2016 at 8:38 am

തമിഴ്‌സാഹിത്യകാരനും സിനിമാതാരവുമായ ചോ രാമസ്വാമി അന്തരിച്ചു

cho-ramaswamy-passes-away

ചെന്നൈ: പ്രമുഖ തമിഴ്‌സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനും സിനിമാ താരവുമായ ചോ രാമസ്വാമി(82) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.‌‌തുഗ്ലക്ക് വാരികയുടെ സ്ഥാപക എഡിറ്ററായിരുന്നു. ദീര്‍ഘകാലം ജയലളിതയുടെ രാഷ്ട്രീയ ഉപദേശകനുമായിരുന്നു.ജയലളിതയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ് ചോരാമസ്വാമി. ചെന്നൈ അപ്പോളോയില്‍ ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനിടെയാണ് ചോയും യാത്രയാവുന്നത്.‌‌‌

മുന്‍ രാജ്യസഭാ എം.പി കൂടിയായ ചോ രാമ സ്വാമി അഭിനേതാവ്, നാടകകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.1934 ഒക്‌ടോബര്‍ 5ന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമി ജനിച്ചത്. 170 സിനിമകളില്‍ ചോ അഭിനയിച്ചു. പിന്നീട്, സിനിമ സ്വയം മതിയാക്കി. 23 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. 4000 വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു.89 സിനിമകളില്‍ ചോ അഭിനയിച്ചിട്ടുണ്ട്. 5 സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും അഞ്ചെണ്ണം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ അദ്വാനി, കെ.കാമരാജ്, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായണൻ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News