Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യേശുദേവൻറെ പീഡനാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖവെളളി ആചരിക്കുന്നു. പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടിയാണ് വിശ്വാസികൾ ഈ ദിവസം ആചരിക്കുന്നത്.കുരിശുമേന്തി വൈരികളുടെ ചാട്ടവാറടിയുമേറ്റ് ഗാഗുല്‍ത്താമലയിലൂടെ നടന്ന് കുരിശോടു ചേര്‍ത്ത് മരണം വരിച്ച യേശുദേവന്റെ സഹനത്തിൻറെ ഓർമ ദിനമാണിത്.ഈ ദിവസം പള്ളികളിൽ അനുസ്മരണ ശുശ്രൂഷയുടെ ഭാഗമായി പ്രദക്ഷിണവും കയ്പ് നീര്‍, കഞ്ഞിക്കുടിക്കലുമുണ്ടാകും.ഇന്നലെ യേശുക്രിസ്തുവിൻറെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചിരുന്നു.ഇതിനോടനുബന്ധിച്ച് പള്ളികളിൽ രാവിലെയും വൈകുന്നേരവും കുര്‍ബ്ബാനയും കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു.
Leave a Reply