Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:02 pm

Menu

Published on April 17, 2014 at 11:00 am

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം

christians-observe-maundy-thursday-today

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ  സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു.അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ച് ശിഷ്യര്‍ക്ക് നല്‍കിക്കൊണ്ട് യേശു പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണിത്. വിനയത്തിന്റെ മാതൃക ലോകത്തിന് പകര്‍ന്നുകൊണ്ട് ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കിയാണ് ഓരോ ക്രൈസ്തവനും ഇന്ന് പെഹസാ ആചരിക്കുന്നത്.ക്രിസ്തു തന്റെ ശിഷ്യരുടെ കാലുകള്‍ കഴുകിയത് പോലെ ഇന്ന് ഓരോ ദേവാലയങ്ങളിലും പുരോഹിതര്‍ പന്ത്രണ്ട് പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും.അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പള്ളികളിലും വീടുകളിലും അപ്പംമുറിക്കലും ഉണ്ടാകും.ദുഖവെള്ളി ദിനത്തില്‍ യേശുവിന്റെ കുരിശേറ്റത്തിന്റെയും മരണത്തിന്റെയും പീഡാനുഭവ ചടങ്ങുകള്‍ പള്ളികളില്‍ നടക്കും. റോമന്‍ പടയാളികള്‍ യേശുവിനെ കുരിശിലേറ്റി വധിക്കുന്ന പീഡാനുഭവ സംഭവമാണ് കുരിശിന്റെ വഴി നടത്തം. പെസഹ, ദുഖവെള്ളി ആചരണത്തിന് ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News