Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:15 pm

Menu

Published on August 10, 2017 at 3:57 pm

സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി; പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും ദിലീപ്

cinema-persons-conspiracy-dileep

കൊച്ചി: സിനിമാരംഗത്തെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നടന്‍ ദിലീപ്. ശക്തരായ ആള്‍ക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും മാധ്യമങ്ങളേയും പൊലീസിനേയും രാഷ്ട്രീയനേതാക്കളേയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു.

ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത്. മാധ്യമങ്ങളും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢലോചന നടത്തിയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.

പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കേസില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്.

കേസില്‍ ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിയുമ്പോഴാണ് പൊലീസിന്റെ പുതിയ നീക്കം. കൂടാതെ കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്‍കിയ രണ്ട് അഭിഭാഷകരില്‍ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News