Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:16 pm

Menu

Published on May 15, 2014 at 5:46 pm

മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് അമ്മയുടെ ആലിംഗനത്തില്‍ പുതു ജീവൻ !

clinically-dead-baby-revived-by-mothers-touch

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് അമ്മയുടെ രണ്ടു മണിക്കൂർ നീണ്ട ആലിംഗനത്തില്‍ പുതു ജീവൻ ലഭിച്ചു.യുവതി പ്രസവിച്ചത് ഇരട്ടകുട്ടികളെ ആയിരുന്നു.അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചെന്ന് ഡോക്ടർമാർ യുവതിയെ അറിയിച്ചു.ഇതിനെ തുടർന്ന് കുഞ്ഞിനെ അവസാനമായി കാണണമെന്ന് ആ അമ്മ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.പിന്നീട് കുഞ്ഞിനെ കണ്ടയുടൻ ആ അമ്മ കുഞ്ഞിനെ രണ്ടു മണിക്കൂറോളം ആലിംഗനം ചെയ്തു.എന്നാൽ പിന്നീട് സംഭവിച്ചത് വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന ഒന്നായിരുന്നു. മരിച്ചെന്ന് കരുതിയ ആ കുഞ്ഞിൻറെ കയ്യും തലയും അനങ്ങുകയും പിന്നീട് കണ്ണുകൾ തുറക്കുകയും ചെയ്തു.ഉടൻ തന്നെ മാതാപിതാക്കൾ ഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടർ ഉടൻ വന്നിരുന്നില്ല.എന്നാൽ ഡോക്ടര്‍ വരാതിരുന്നപ്പോള്‍ കുഞ്ഞിൻറെ മരണത്തെ കുറിച്ച് തങ്ങള്‍ക്ക് വിശദീകരണം നലകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.അപ്പോഴാണ്‌ ഡോക്ടർ അവിടേക്ക് വന്നത്.ഈ സമയം കുഞ്ഞിനെ ജീവനോടെ കണ്ട ഡോക്ടറും ഒന്നു ഞെട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News