Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:32 pm

Menu

Published on November 9, 2018 at 11:53 am

ക്ലോക്ക് തൂക്കുമ്പോൾ ഇവ ശ്രദ്ധിക്കുക…

clock-placement-as-per-vastu

മനുഷ്യ ജീവിതത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.അതിനാൽ തന്നെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ് ഘടികാരം അഥവാ ക്ലോക്ക്. രാവിലത്തെ തിരക്കിനിടയിൽ ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി ആകുലതപ്പെടുന്നവരാണ് മിക്കവരും. നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ക്ലോക്ക് വാസ്തുപ്രകാരം തന്നെ വീട്ടിൽ സ്ഥാപിക്കണം .ക്ലോക്ക് വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളില്‍ വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും.കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ് ക്ലോക്ക് സ്ഥാപിക്കാൻ ഉത്തമം.

കട്ടിലപ്പടിക്കും വാതിലുകള്‍ക്കും മുകളില്‍ വരാത്തവണ്ണം വേണം ക്രമീകരിക്കേണ്ടത്.പ്രധാനവാതിലിനു അഭിമുഖമായി ക്ലോക്ക് പാടില്ല .ഇത് കുടുംബാംഗങ്ങളിൽ മനസികസമ്മർദം വർധിപ്പിക്കാനിടയാകും. കേടായതും പൊട്ടിയതും ആയ ക്ലോക്കുകൾ വീട്ടിൽ സ്ഥാപിക്കാൻ പാടില്ല . ഇവ ഭവനത്തിൽ നെഗറ്റീവ് ഊർജം വർധിപ്പിക്കുന്നതിനാൽ ഉടൻ തന്നെ നീക്കം ചെയ്യണം. കൂടാതെ വീട്ടിലെ എല്ലാ ക്ലോക്കിലേയും സമയം കൃത്യമായിരിക്കുകയും വേണം.

കിടക്കുന്ന മുറിയിൽ തല വയ്ക്കുന്ന ഭാഗത്തെ ഭിത്തിയിൽ ക്ലോക്ക് തൂക്കാൻ പാടില്ല . കൂടാതെ പെഡുലമുള്ളതും ശബ്ദം കേൾക്കുന്നതുമായ ക്ലോക്കുകൾ വാസ്തു പ്രകാരം നന്നല്ല . ഇത് അനാരോഗ്യത്തിന് കാരണമാവും .വീടിനു പുറത്തായി ക്ലോക്ക് സ്ഥാപിക്കുന്നത് ഒഴിവാക്കുക.

Loading...

Leave a Reply

Your email address will not be published.

More News