Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:53 pm

Menu

Published on September 26, 2016 at 9:41 am

ജയലളിത അതീവ ഗുരുതരാവസ്ഥയില്‍, ആശങ്കയോടെ തമിഴകം…!!

cm-jayalalitha-hospitalised

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ഗുരുതരായവസ്ഥയിലെന്ന് റിപ്പോർട്ട്.ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെത്തുടര്‍ന്നാണ് ചെന്നൈയിലെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ജയലളിതയ്ക്ക് ജീവന്‍രക്ഷാ ഉപകരങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. താല്‍ക്കാലിക പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ വിദഗ്ധ ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥ തുടരുന്ന പക്ഷം ജയലളിതയെ സിംഗപ്പൂരിലേക്കു മാറ്റുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ വളരെ ഗുരുതരമാണ് കാര്യങ്ങളെന്നണ് അപ്പോള ആശുപത്രി നല്‍കുന്ന സൂചന.
ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എഐഎഡിഎംകെ നേതാക്കള്‍ പ്രതികരിക്കുന്നില്ല.ഇതിനിടെ കേരള ഗവര്‍ണ്ണര്‍ പി സദാശിവം ജയലളിതയ്ക്ക് രോഗമുക്തി നേടാന്‍ ആശംസ അറിയിച്ചത് ചില സൂചനകള്‍ നല്‍കുന്നു.ജയലളിതയുമായി അടുപ്പമുള്ള വ്യക്തിയാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം. ജയലളിതയുടെ രോഗം ആശങ്കജനകമാണെന്നതിന്റെ സൂചനയായി സദാശിവത്തിന്റെ സന്ദേശത്തെ കാണുന്നവരുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാടു മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത പുറത്താകുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് എ.ഐ.ഡി.എം.കെ. പ്രവര്‍ത്തകരും മാദ്ധ്യമപ്രവര്‍ത്തകരും ആശുപത്രിയിലേക്കു കുതിച്ചെത്തുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ജയലളിതയെ പനി, നിര്‍ജലീകരണം എന്നിവയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നില ഭദ്രവും നിരീക്ഷണത്തിലാണെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News