Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:20 pm

Menu

Published on January 6, 2018 at 10:18 am

കലോത്സവ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല; പകരം സ്പീക്കര്‍

cm-pinarayi-vijayan-will-not-inagurate-school-youth-festival

തൃശ്ശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സി പി ഐ എമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രിക്ക് കലോത്സവം ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാത്തത്.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോത്സവത്തിന് അരങ്ങുണരുന്നത്. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തതെന്നാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നല്‍കിയ വിശദീകരണം.

സാധാരണയായി എല്ലാ വര്‍ഷവും മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിക്കാറ്. ഇന്നു മുതല്‍ പത്തുവരെ അഞ്ചു ദിവസമാണ് കലോത്സവം നടക്കുന്നത്. 2008നു ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്.

24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മത്സരാര്‍ഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാര്‍ഥികള്‍ക്കു താമസം ഒരുക്കിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News