Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 10:47 am

Menu

Published on June 6, 2017 at 12:43 pm

യുഎസ് സ്‌പെല്ലിങ് ബീ വിജയിയായ മലയാളി പെണ്‍കുട്ടിക്ക് ടിവി അവതാരകയുടെ പരിഹാസം

cnn-anchor-racially-harass-12-year-old-national-spelling-bee-champ

വാഷിങ്ടണ്‍: യുഎസ് ദേശീയ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ വിജയിയായ മലയാളി വിദ്യാര്‍ഥിനി അനന്യ വിനയ്യെ (12) വംശീയമായി അധിക്ഷേപിച്ച് സി.എന്‍.എന്‍ ചാനല്‍ അവതാരക.

കഴിഞ്ഞയാഴ്ച വാഷിങ്ടനില്‍ നടന്ന പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ അനന്യയെ ചാനല്‍ അവതാരകരായ അലിസിന്‍ കാമിറോടയും ക്രിസ് കോമോയും ചേര്‍ന്ന് അഭിമുഖം നടത്തുന്നതിനിടെയായിരുന്നു സംഭവം.

അഭിമുഖത്തിനിടെ കാമിറോടയാണ് അനന്യയോട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അബന്ധ ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രശസ്തമായ ‘covfefe’എന്ന അസംബന്ധപദത്തിന്റെ സ്‌പെല്ലിങ് ചോദിച്ചത്. അനന്യ അതിന്റെ നിര്‍വചനവും മൂലഭാഷയും ഏതെന്ന് ചോദിച്ചു. വാക്കിന്റെ സ്‌പെല്ലിങ് കണ്ടെത്താന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച പെണ്‍കുട്ടി ഒടുവില്‍ ‘cofefe’എന്നാണ് സ്‌പെല്ലിങ് പറഞ്ഞത്.

യഥാര്‍ഥ സ്‌പെല്ലിങ് covfefe എന്നാണെന്നു വ്യക്തമാക്കിയ കാമിറോട, ഇത് അസംബന്ധപദമാണെന്നും അതുകൊണ്ട് ഇതിന്റെ ഉദ്ഭവം യഥാര്‍ഥത്തില്‍ സംസ്‌കൃതം ആണോ എന്നു തങ്ങള്‍ക്ക് ഉറപ്പില്ലെന്നും പറയുകയായിരുന്നു. കൂടാതെ സംസ്‌കൃതമായിരിക്കുമല്ലോ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് എന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.

അവതാരകന്‍ ക്രിസ് കോമോ അനന്യയുടെ നേട്ടത്തെ വാനോളം പുകഴ്ത്തിയെങ്കിലും സംസ്‌കൃതവുമായി ബന്ധപ്പെടുത്തി കാമിറോട നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം വ്യാപകമാകുകയാണ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News