Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:57 pm

Menu

Published on February 27, 2015 at 9:52 am

കൊക്കെയ്ന്‍ കേസ്: പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം

cocaine-case-actor-shine-others-test-negative

കൊച്ചി:കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ച് പ്രതികളും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം.കാക്കനാടുള്ള റീജണല്‍ കെമിക്കല്‍ ലബോട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്ന് കണ്ടെത്തിയത്.  അഞ്ചുപേരുടെയും പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്.പരിശോധനാ റിപ്പോര്‍ട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കൊക്കയിന്‍ കഴിച്ചാല്‍ ശരീരത്തിനുളളില്‍ വെച്ച് ഇവയ്ക്ക് രൂപമാറ്റം സംഭവിക്കും . ഇത് കണ്ടെത്തുന്നതിന് എച്ച്പിസിഎല്‍ എന്ന പരിശോധനയാണ് നടത്തേണ്ടത്. എന്നാല്‍ രക്ത സാമ്പിളുകള്‍ അയക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് രക്തസാസാമ്പിളുകള്‍ ദല്ഹിയിലെ നാഷണല്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചത്. കാക്കനാട്ടെ ലാബില്‍ ബാക്കിയുള്ള സാമ്പിളുകള്‍ ഇതിനായി ഉപയോഗിക്കുക. കൊക്കെയിന്‍ ഉപയോഗിച്ച വ്യക്തിയുടെ ശരീരത്തില്‍ 5 ദിവസം വരെ മയക്കുമരുന്നിന്റെ അംശം നിലനില്‍ക്കും. രക്ത പരിശോധന കൂടാതെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രതികള്‍ കൊക്കെയ്‌ന്‍ സിഗരറ്റില്‍ പുരട്ടി ഉപയോഗിച്ചു എന്നാണ്‌ മുമ്പ്‌ പോലീസ്‌ വ്യക്‌തമാക്കിയിരുന്നത്.കൊച്ചിയില്‍ വിവാദവ്യവസായി നിസാമിന്റെ ഫ്ളാറ്റില്‍ വെച്ചാണ് ഷൈന്‍ ടോം ചാക്കോ, സഹസംവിധായകന്‍ ബ്ലെസി, മോഡലുകളായ ടിന്‍സി, രേഷ്മ, സ്‌നേഹ എന്നിവര്‍ 10 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായത്.

Loading...

Leave a Reply

Your email address will not be published.

More News