Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:34 am

Menu

Published on April 26, 2013 at 4:05 am

കോയമ്പത്തൂരില്‍ വാണിജ്യ സമുച്ചയം കത്തി നാല് സ്ത്രീകള്‍ മരിച്ചു

coimbatore-office-blaze

കോയമ്പത്തൂര്‍: അവിനാശി റോഡില്‍ പാപ്പനായ്ക്കംപാളയം ലക്ഷ്മി മില്‍ ജങ്ഷനിലെ വിഘ്‌നേശ്വര ക്രസ്റ്റ് എന്ന നാലുനില വാണിജ്യസമുച്ചയത്തിന് തീ പിടിച്ച് നാല് സ്ത്രീകള്‍ വെന്തുമരിച്ചു.കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഷേര്‍ഖാന്‍ ഷെയര്‍ ബ്രോക്കിങ് കമ്പനിയിലെ റിസപ്ഷനിസ്റ്റ് കോയമ്പത്തൂര്‍ ആര്‍.എസ്.പുരം തടാകം റോഡ് മീനാക്ഷിനഗര്‍ രണ്ടാം സ്ട്രീറ്റില്‍ രാജഗോപാലിന്റെ മകള്‍ കീര്‍ത്തന (22), അസി. റിലേഷന്‍സ് മാനേജര്‍ ചിന്നിയ്യംപാളയം സ്വദേശി രമേഷിന്റെ ഭാര്യ ആര്‍. ശ്രീലക്ഷ്മി (35), വാണിജ്യസമുച്ചയത്തിലെ ജീവനക്കാരായപാപ്പനായ്ക്കംപാളയം ശ്രീരാമപുരം സെല്‍വരാജിന്റെ ഭാര്യ വിജയലക്ഷ്മി (50), പുലിയകുളം സ്വദേശി ജോസിന്റെ ഭാര്യ മാര്‍ഗരറ്റ് മേരി (55) എന്നിവരാണ് മരിച്ചത്.

രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയ ജീവിത, സുകന്യ എന്നിവരെ സാരമായ പരിക്കുകളോടെ കുപ്പുസാമി നായിഡു മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.ഐ.സി.ഐ. ജീവനക്കാരന്‍ വേലാണ്ടിപാളയം ഗാന്ധിനഗര്‍ സ്വദേശി ശക്തിവേലിന് (27) പൊള്ളലേറ്റു.

തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണില്‍ തീപ്പൊരി വീണ് ഗണപതി, ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ രാമു (54), വെള്ളം ചീറ്റുന്നതിനിടെ നോസില്‍ മുഖത്തടിച്ച് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഓഫീസര്‍ രംഗനാഥന്‍ (48) എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ പത്തിനാണ് കെട്ടിടത്തില്‍ തീപിടിച്ചത്. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ 200 ഓളം പേര്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ രണ്ടാംനിലയിലെ യു.പി.എസ്. പൊട്ടിത്തെറിച്ചതാണ് തീപിടിക്കാന്‍ കാരണം. തുടര്‍ന്ന്, രണ്ടാംനിലയിലെ ആക്‌സിസ് ബാങ്കിന്റെ ഓപ്പറേഷന്‍സ് വിഭാഗം ഓഫീസിന് തീപിടിച്ചു.

ഉടനെ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഷേര്‍ഖാന്‍ സെക്യൂരിറ്റീസ് കമ്പനിയുടെ ഓഫീസിന് തീപിടിക്കുകയായിരുന്നു.

ജനലുകള്‍ക്കുപകരം ഗ്ലാസ് പാനല്‍ചെയ്ത് എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടമായതിനാല്‍ രണ്ടാംനിലയിലെ പുക പെട്ടെന്ന് കെട്ടിടമാകെ പരന്നു. കെട്ടിടത്തിന് രണ്ട് ലിഫ്റ്റുകളും ഒരു സ്റ്റെയര്‍കെയ്‌സുമാണുണ്ടായിരുന്നത്. സ്റ്റെയര്‍കെയ്‌സിലൂടെ ഇറങ്ങാനാകാതെ മൂന്നാംനിലയിലെ ഷേര്‍ഖാന്‍ കമ്പനി ഓഫീസില്‍ കുടുങ്ങിയാണ് മൂന്നുപേര്‍ മരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News