Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:57 am

Menu

Published on April 19, 2018 at 9:38 am

ഓൺലൈൻ ബൈക്ക് റൈഡിങ് ചലഞ്ചിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

college-student-accident-death-suspect-saddle-challenge

ഒറ്റപ്പാലം: ഓണ്‍ലൈനിലെ ബൈക്ക് റൈഡിങ് ചലഞ്ച് ഏറ്റെടുത്ത്് മത്സരത്തിനുപോയ വിദ്യാര്‍ഥി െബംഗളൂരുവിനടുത്തുെവച്ച് വാഹനാപകടത്തില്‍ മരിച്ചു. ജനതാദള്‍ (എസ്) പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി പാലപ്പുറം സമതയില്‍ സുഗതന്റെ മകന്‍ മിഥുന്‍ഘോഷാണ് (22) മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ പുണെ-െബംഗളൂരു ഹൈവേയിലെ ചിത്രദുര്‍ഗയിലാണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് കര്‍ണാടകപോലീസ് നല്‍കുന്ന വിവരം.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് കോയമ്പത്തൂരിലേക്കെന്നുപറഞ്ഞാണ് മിഥുന്‍ വീട്ടില്‍നിന്നിറങ്ങിയത്. അയേണ്‍ബട്ട് അസോസിയേഷന്‍ എന്ന ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റിലെ ബൈക്ക് റൈഡ് ചലഞ്ചിന്റെ ഭാഗമായുള്ള റൈഡിനാണ് മിഥുന്‍ പോയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

യാത്രചെയ്യേണ്ട വഴികളുടെ മാപ്പുവരച്ച് മുറിയുടെ വാതിലിനുപിറകില്‍ ഒട്ടിച്ചുെവച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന്‌ െബംഗളൂരുവിലേക്കും അവിടെനിന്ന് ഹൂബ്ലിയിലേക്കും യാത്രപോകുന്ന രീതിയിലാണ് മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളത്. 1,624 കിലോമീറ്റര്‍ 22 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കണമെന്നും ‘ഗോ ചലഞ്ച്’ എന്നും മാപ്പില്‍ എഴുതിവെച്ചിട്ടുണ്ട്. ടയറിലെ കാറ്റടക്കമുള്ള ബൈക്കിന്റെ ഫിറ്റ്‌നസ് വിവരങ്ങളും എഴുതിയവയിലുണ്ട്. ബൈക്ക് റൈഡിങ്ങില്‍ ഭ്രമമുള്ള മിഥുന്‍ ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങളെല്ലാം കരുതിയായിരുന്നു യാത്ര. വെള്ളം ബാഗില്‍ക്കരുതി അതില്‍നിന്ന് ഒരു പൈപ്പിട്ട് യാത്രയ്ക്കിടെതന്നെ കുടിക്കാവുന്ന രീതിയിലുള്ള സംവിധാനവുമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ചൊവ്വാഴ്ചരാത്രി 10 മണിയോടുകൂടി സേലം പിന്നിട്ടെന്ന് കൂട്ടുകാരോട് പറയുന്ന വീഡിയോയും മിഥുന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്സായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാവിലെ ഏഴുമണിയോടുകൂടിയാണ് മിഥുന്റെ മരണവാര്‍ത്ത കര്‍ണാടകപോലീസ്, അച്ഛന്‍ സുഗതനെ വിളിച്ചറിയിച്ചത്. പാമ്പാടി നെഹ്‌റുകോളേജിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയായ മിഥുന്‍ 250 സി.സി. ബൈക്കാണ് ഉപയോഗിച്ചിരുന്നത്.

മൃതദേഹപരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെയോടെ മൃതദേഹം പാലപ്പുറത്തെ വീട്ടിലെത്തിക്കും. മാതാവ്: പ്രിയ (പ്രധാനാധ്യാപിക, അകലൂര്‍ ഗവ. ഹൈസ്‌കൂള്‍). സഹോദരി: മിത്ര.

Loading...

Leave a Reply

Your email address will not be published.

More News