Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ത്രിപ്പൂണിത്തറ : കോളേജ് ടോയ്ലറ്റിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണത്തിൽ ദുരൂഹതകൾ. ത്രിപ്പൂണിത്തറ എൻ.എസ്.എസ് വനിതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി കടവന്തുരുത്തിൽ ജി.വിദ്യ(20)യെ ആണ് കഴിഞ്ഞ ദിവസം കോളേജിലെ ടോയ്ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമാണ് ആത്മഹത്യ എന്നാണു പ്രാഥമിക നിഗമനം. സമീപവാസിയായ യുവാവുമായുള്ള പ്രണയം വീട്ടുകാർ എതിർത്തത്തിൽ മനം നൊന്ത വിദ്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
എന്നാൽ വിദ്യയുടെ പിറന്നാൾ ദിവസമായ ഇന്നലെ കോളേജ് പരിസരത്തു പ്രത്യക്ഷപ്പെട്ട ആൾരൂപവും അതിന്റെ കൂടെ എഴുതിയ വാക്കുകളും ദുരൂഹത സൃഷ്ടിക്കുന്നു. കോളേജ് ഗേറ്റിനു മുൻപിലെ റോഡിൽ പൈന്റു കൊണ്ടാണ് പെണ്‍കുട്ടിയുടെ രൂപവും അതിനോടൊപ്പം “Memories Never Die” (ഓർമ്മകൾ മരിക്കുന്നില്ല) എന്നും എഴുതി കണ്ടത്. എന്നാൽ ഇതു ആരാണ് എഴുതിയതെന്നു ഇതുവരെ വ്യക്തമല്ല. മരണ വിവരം അറിയും മുൻപേ ഇതു ഇവിടെ കണ്ടിരുന്നു എന്ന കടക്കാരന്റെ മൊഴി ആണ് ഇതിൽ ദുരൂഹത സൃഷ്ടിക്കുന്നത്. മരണം അറിയും മുൻപേ എങ്ങനെ ഇങ്ങനെ ഒരു വാചകവും പെണ്‍രൂപവും പ്രത്യക്ഷപ്പെട്ടു…?? എങ്കിൽ ഇതു ആരു ചെയ്തു…?? ഇത്തരം ചോദ്യങ്ങൾ ആണ് പോലീസിനെ കുഴയ്ക്കുന്നത്.
–
–
ഇന്നലെ രാവിലെ എട്ടുമണിക്കാണ് കോളേജിലെ ടോയ്ലെറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വിദ്യാർത്ഥിനികൾ കോളേജ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും കോളേജ് പരിസരത്തേക്ക് ഓടി കൂടുകയായിരുന്നു. എന്നാൽ മൃതദേഹം ആരുടെതെന്ന് കൂടി മനസിലാക്കാൻ പറ്റാത്ത നിലയിൽ ആയിരുന്നു മൃതദേഹം. പിന്നീടു നടത്തിയ പരിശോധനയിൽ ആണ് മൃതദേഹത്തിനു സമീപം കത്തിയ നിലയിൽ ബാഗും പുസ്തകങ്ങളും മറ്റും കണ്ടെത്തിയത്. അവ പരിശോധിച്ചപ്പോൾ ആണ് പുസ്തകത്തിൽ വിദ്യ എന്ന പേര് കണ്ടത്. തുടർന്ന് വീട്ടിൽ വിവരമറിയിച്ച്ചപ്പോൾ എത്തിയ ബന്ധു ആണ് മൃതദേഹം വിദ്യയുടേത് തന്നെ ആണെന്ന് തിരിച്ചറിഞ്ഞത്. വിദ്യയുടെതാണെന്ന് മനസിലായത്. ടോയ്ലെറ്റിന്റെ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു എന്നതാന്നു പോലീസിനെ ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിച്ചത്. എന്നാൽ തുടർ അന്വേഷണം ഉണ്ടാകുമെന്ന് പോലീസെ അറിയിച്ചിരുന്നു.
വിദ്യയുടെ മാതാപിതാക്കളും സഹോദരങ്ങളും മധുരയിൽ സ്ഥിര താമസമാക്കിയതിനാൽ വിദ്യ ചിറ്റമ്മയുടെ കൂടെ ആയിരുന്നു താമസം. അതിനിടെ സമീപവാസിയായ യുവാവുമായി വിദ്യ പ്രണയത്തിലാകുന്നത്. യുവാവിന്റെ വീട്ടുകാർ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടുകാരെ സമീപിച്ചുവെങ്കിലും അവർ താല്പര്യമില്ലെന്ന് പറഞ്ഞു മടക്കി അയക്കുകയും പ്രണയം തുടരുന്നതിന് താക്കീത് നൽകുകയും ചെയ്തു. അതിനു ശേഷം വിദ്യ യുവാവുമായി ബന്ധം നിലനിർത്തുന്നത് തടയാൻ വിദ്യയ്ക്ക് എപ്പോഴും ഒരാളെ കൂട്ടിന് അയക്കുമായിരുന്നു. കോളേജിൽ കൊണ്ടുവരുന്നതും കൊണ്ട് പോകുന്നതും ഒക്കെ വിദ്യയുടെ ചിറ്റമ്മയുടെ മകൻ ആയിരുന്നു. ഇന്നലെ വിദ്യയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ വീട്ടുകാർ വിവാഹത്തിനു എതിർത്തതിന്റെ പേരിൽ വിദ്യ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയക്കുകയും ചെയ്തു. വിദ്യ വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരുന്ന കുപ്പിയിൽ മണ്ണെണ്ണ കൊണ്ടുവന്നതാകും എന്ന നിഗമനത്തിൽ ആണ് പോലീസ്. വീട്ടിൽ നിന്നും മണ്ണെണ്ണ നഷ്ടപ്പെട്ടതായി വിദ്യയുടെ വീട്ടുകാരും അറിയിച്ചു.
Leave a Reply