Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:അമ്പതു ക്ലൈമാക്‌സുകളല്‍ അവസാനിക്കുന്ന ലോകത്തെ ആദ്യത്തെ സിനിമ വരുന്നു..!! കര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും ഇംഗ്ലീഷിലാണ് ചിത്രീകരിക്കുന്നത്. പ്രേക്ഷക താത്പര്യത്തിന് പ്രാധാന്യം നല്‍കി നിയന്ത്രിക്കാനുള്ള വിധത്തിലാണ് സിനിമയുടെ ചിത്രീകരണം.സാധാരണ ഗതിയില്‍ ഒരു സിനിമ തുടങ്ങി, പലരീതികളിലൂടെ സഞ്ചരിച്ച്, നിരവധി ക്ലൈമാക്‌സുകളാല്‍ അവസാനിക്കുന്ന ചിത്രമെന്നതാണ് കര്‍മ്മയുടെ പ്രത്യേകത. ഹൈബ്രിഡ് ഇന്ററാക്ടീവ് ഫീച്ചര്‍ ഫിലീം ആശയത്തില്‍ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യ ചിത്രം കൂടെയാണ് കര്‍മ. തൊണ്ണൂറു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് 17 മുതല്‍ 20 ദശലക്ഷം രൂപവരെയാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത് .പൂര്‍ണമായും ഇന്ത്യയിലായിരിക്കും ചിത്രീകരണം. ഏകദേശം 20 ദശലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിയേറ്റര്‍, ഇന്റര്‍ നെറ്റ്, ബ്ലൂറേ എന്നിവ കൂടാതെ മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാകും ചിത്രത്തിന്റെ റിലീസ്.
Leave a Reply