Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:38 pm

Menu

Published on August 12, 2014 at 4:21 pm

വര്‍ഗീയ കലാപങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമമെന്ന് സോണിയ

communal-violence-created-deliberately-sonia

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് സോണിയ ആരോപിച്ചു. തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും നേടിയ വിജയം ഈ സംശയം ബലപ്പെടുത്തുന്നതാണെന്നും സോണിയ ചൂണ്ടിക്കാട്ടി.ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 600 വീതം വര്‍ഗീയ കലാപങ്ങളാണ് നടന്നത്. സംഭവത്തെ അപലപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ല. കലാപങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി രാജ്യത്തെ ജനങ്ങള്‍ രംഗത്തുവരണം. ഇത്തരക്കാര്‍ക്കെതിരെ മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്നും സോണിയ പറഞ്ഞു.പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ കേരളം ദേശീയ മാതൃകയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. കേരള ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതി പ്രശംസനീയമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. സാധാരണക്കാരന്‍െറ താല്‍പര്യം സംരക്ഷിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടിയിലും സര്‍ക്കാരിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രശംസിക്കുന്നതായും സോണിയ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News