Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:32 pm

Menu

Published on February 15, 2018 at 10:18 am

‘അഡാർ ലവ്’ പാട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് കത്ത്; വിവാദം ചൂടുപിടിക്കുന്നു

compalaint-against-adaar-love-song-film-omar-luu-manikyamalaraaya-sensor-board

അഡാര്‍ ലവിനെ വിജയത്തോടൊപ്പം വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തില്‍ പ്രവാചനിന്ദയടങ്ങിയ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന കാരണവുമായിഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ പരാതി നല്‍കിയതിന് പിറകെയായി മുംബൈയിലെ റാസാ അക്കാദമിയും രംഗത്തെത്തിയിരിക്കുകയാണ്. വിവാദമായ ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനാണ് അക്കാദമി കത്തയച്ചിരിക്കുന്നത്.

പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യമുന്നയിച്ചു കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ ചില വരികള്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒമര്‍ ലുലുവിനെതിരെ കേസ് എടുക്കുകയും ചെയ്തരുന്നു. ഈ സാഹചര്യത്തിലാണ് അക്കാദമിയുടെ സെന്‍സര്‍ ബോര്‍ഡിനുള്ള കത്തും.

Loading...

Leave a Reply

Your email address will not be published.

More News