Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:16 pm

Menu

Published on June 8, 2017 at 4:06 pm

ഇന്ധനവില ഇനി ദിവസവും പുതുക്കും; ഈമാസം 16 മുതല്‍ പ്രാബല്യം

companies-to-decide-oil-prices-every-day

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി ഇന്ധനവില ഓരോ ദിവസവും മാറും. ഇന്ധനവില എല്ലാ ദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണകമ്പനികള്‍ തീരുമാനിച്ചു. ഈമാസം 16 മുതല്‍ ഈ രീതി രാജ്യവ്യാപകമായി നിലവില്‍ വരും.

നേരത്തെ, പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞ മാസം തൊട്ട് ഈ പദ്ധതി നടപ്പാക്കിയിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവില പുതുക്കുന്ന രീതിയാണ് നിലവില്‍ രാജ്യത്ത് പിന്തുര്‍ന്നുവന്നിരുന്നത്. എന്നാല്‍ ആഗോള വിപണിയിലെല്ലാം എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണുള്ളത്.

ഇക്കഴിഞ്ഞ മേയ് ഒന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് അഞ്ച് നഗരങ്ങളില്‍ ദിവസേന എണ്ണവില പുതുക്കി പരീക്ഷിച്ചത്. വിശാഖപട്ടണം, പുതുച്ചേരി, ജംഷഡ്പൂര്‍, ചണ്ഡീഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News