Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ സലീംകുമാർ ആദ്യമായി സംവിധായകനാകുന്ന ചിത്രമായ കംപാർട്ട്മെൻറിൻറെ ട്രെയിലർ പുറത്തിറങ്ങി. ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥ പറയുന്ന ചിത്രം പുതുമ നിറഞ്ഞതായിരിക്കുമെന്നാണ് സലിം കുമാർ പറയുന്നത്. അരുണാണ് ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ ഏഞ്ചലാണ് നായിക. ഭിന്ന ശേഷിയുള്ള കുട്ടികളുടെ സ്കൂളുകൾ സന്ദർശിച്ച് ഒന്നര വർഷത്തെ പഠനത്തിന് ശേഷമാണ് സലിം കുമാർ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിം കുമാര്‍, സുരേഷ് ഗോപി, കലാഭവന്‍ മണി, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന നിലയ്ക്ക് ഗിന്നസ് റെക്കോര്‍ഡിനുള്ള സാധ്യതയും ചിത്രത്തിനുണ്ട്.
–
Leave a Reply