Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂനെ : അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ രംഗത്ത്.ഇക്കാര്യമുന്നയിച്ച് പൂനെയിലെ ഹേമന്ത് പാട്ടീല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകൻ ബിഗ്ബിക്കെതിരെ കേസുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. കോപ്ലാന് വേണ്ടിയുള്ള ടിവി പരസ്യത്തില്‍ ബച്ചന്‍ പ്രേതമായി എത്തുകയും പ്രേതമുണ്ടെന്നും അവയെ തുരത്താന്‍ മന്ത്രവാദം വേണമെന്നും പരസ്യം പ്രചരിപ്പിക്കുന്നുവെന്നും കാണിച്ചാണ് പരാതിക്കാരന്‍ കേസ് കൊടുത്തിരിക്കുന്നത്.ആദ്യം ഇയാള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചപ്പോഴാണ് പാട്ടീല്‍ കോടതിയെ സമീപിച്ചത്.ഹര്‍ജിയില്‍ കോടതി ഏപ്രില്‍ 18ന് വാദം കേള്‍ക്കുന്നതായിരിക്കും.പ്രേതമായി ബിഗ്ബി എത്തുന്ന ‘ഭൂത്‌നാഥ് റിട്ടേണ്‍സ്’ എന്ന ചിത്രം തിയേറ്ററില്‍ എത്താനിരിക്കെയാണ് ബിഗ്ബിക്കെതിരെ ഇത്തരമൊരു പരാതിയുമായി യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Leave a Reply