Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:56 am

Menu

Published on September 6, 2017 at 3:09 pm

രാവിലെ മുതല്‍ രാത്രി വൈകുംവരെ എസി മുറിയില്‍, നിബന്ധനകള്‍ തെറ്റിച്ച് സന്ദര്‍ശകര്‍; ദിലീപിനെതിരെ പരാതി

complaint-against-dileep-jail-treatment

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു പരാതി.

പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരനായ ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.

അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജയിലിന് പുറത്ത് ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും ദിലീപിനെ കാണാന്‍ നിരവധി പേരാണ് അവധി ദിവസങ്ങളിലെത്തിയതെന്നും ടി.ജെ ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ടു ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചവരുമാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സന്ദര്‍ശനാനുമതി നല്‍കി. ദിലീപ് റിമാന്‍ഡിലായതിന്റെ തൊട്ടടുത്ത അവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി ജയില്‍ സന്ദര്‍ശിച്ചതു വിവാദമായിരുന്നു.

ജയിലിനുള്ളില്‍ മറ്റു പ്രതികള്‍ക്കു ലഭിക്കാത്ത ഇത്തരം പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു കോടതി താല്‍ക്കാലിക അനുമതി നല്‍കിയ വിവരം പുറത്തുവന്ന ശനിയാഴ്ച മുതലാണു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒറ്റയ്ക്കും കൂട്ടായും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്.

കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നലെ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

എന്നാല്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ തെറ്റില്ലെന്നും ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ലഭിക്കുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് പി.പി ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാല്‍, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published.

More News