Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2026 6:42 am

Menu

Published on December 3, 2013 at 5:29 pm

ഫഹദ് ഫാസിലിനും നിവില്‍ പോളിക്കുമെതിരെ ‘ഫെഫ്‌ക’യുടെ രൂക്ഷ വിമര്‍ശനം

complaint-against-fahad-fasil-and-nivin-poly

ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും നിവില്‍ പോളിയ്ക്കും സിനിമ സംഘടനയായ ഫെഫ്‌കയുടെ രൂക്ഷവിമര്‍ശനം.നേരത്തെ ഷെഡ്യൂള്‍ ചെയ്‌ത ചിത്രങ്ങള്‍ക്ക് കൃത്യ സമയത്ത് എത്തുന്നില്ലെന്ന പരാതിയിലാണ് വിമര്‍ശനം.ഇരുവരും സാങ്കേതിക വിദഗ്ധരുമായി സഹകരിക്കാറില്ലെന്നും പരാതിയുണ്ട്.ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്നും ഫെഫ്‌കയുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നു.സംവിധായകന്‍ രഞ്ജിത്തിനും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.സംഗീതജ്ഞന്‍ രാഘവന്‍ മാസ്റ്ററുടെ മരണാനന്തര ചടങ്ങുകളില്‍ സിനിമാ രംഗത്തുള്ളവര്‍ പങ്കെടുക്കാത്തതിനെ രൂക്ഷമായി മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചതിന് അദ്ദേഹത്തോട് വിശദീകരണം ചോദിക്കാനും ഫെഫ്‌ക തീരുമാനിച്ചിട്ടുണ്ട്.താര സംഘടനയായ ‘അമ്മ’ നല്കിയ പരാതിയിലാണ് ഫെഫ്ക വിശദീകരണം നല്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News