Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:14 pm

Menu

Published on November 2, 2015 at 1:05 pm

നടൻ ജയറാമിനെതിരെ ആനക്കൊമ്പ് കേസ്;കൈവശമുള്ള കൊമ്പുകളെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്രത്തിന്റെ ഉത്തരവ്

complaint-case-against-actor-jayaram

കൊച്ചി: നടന്‍  ജയറാമിന്റെ കൈവശമുള്ള ആനക്കൊമ്പുകളെപ്പറ്റി അന്വേഷണം നടത്താന്‍  കേന്ദ്രവനം വകുപ്പ് ഐജിയുടെ ഉത്തരവ്.ജയറാമെഴുതിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പൊക്കമെന്ന പുസ്തകത്തിലെ പരാമര്‍ശമാണ് പ്രശ്‌നമായത് .പുസ്തകത്തില്‍ പല ആനകളെകുറിച്ചും ജയറാം പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെ കുറിച്ചുള്ള വിവരമാണ് ജയറാമിനെ വെട്ടിലാക്കിയിരിക്കുന്നത്. ഈ ആനയെ തനിക്കറിയുമെന്നും അതിനെ കുട്ടന്‍കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോള്‍ കാണാനിടയായതും ആന തന്നെ തിരിച്ചറിഞ്ഞതും ജയറാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

രവീന്ദ്രന്‍ ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികള്‍ അതിന്റെ കൊമ്പുകള്‍ തനിക്കു കൈമാറിയെന്നും അതിനു വേണ്ട വനംവകുപ്പ് രേഖകള്‍ ഉണ്ടാക്കിയെടുത്തു എന്നുള്ള പുസ്തകത്തിലെ പരാമര്‍ശമാണ് ജയറാമിനെതിരേയുള്ള അന്വേഷണത്തിനു കാരണം.ആന ചെരിഞ്ഞതിനുശേഷം കൊമ്പുകള്‍ ഉടമകള്‍ക്ക് ആവശ്യമില്ലെങ്കില്‍ വനംവകുപ്പിനെ തിരികെ ഏല്‍പിക്കേണ്ടതായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹറിറ്റേജ് അനിമല്‍ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി. വെങ്കിടാചലം കേന്ദ്രവനം വകുപ്പ് ഐ.ജിയെ സമീപിച്ചത്. ആനയെ പാരമ്പര്യമായി കൈവശം വെയ്ക്കാത്ത നടന്‍ ജയറാമിനു കൊമ്പുകള്‍ നല്‍കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധിത ആയുധമായ തോട്ടിയും പിടിച്ചുകൊണ്ട് ആനയുടെ ഒപ്പം ജയറാം നില്‍ക്കുന്ന ഫോട്ടോയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ വച്ചാണ് ജയറാം ആനകമ്പത്തെ കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്. നടന്‍ മമ്മൂട്ടിയായിരുന്നു ഈ പുസ്തകം പ്രകാശനം ചെയ്തത്. എം ടി. വാസുദേവന്‍നായര്‍ ആണ് ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം’ എന്ന പുസ്തകം ആണ് അവതാരിക എഴുതിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News