Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:57 am

Menu

Published on May 29, 2015 at 5:32 pm

വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രത്തിൽ കങ്കണയും ഷാഹിദും ഒന്നിക്കുന്നു

confirmed-kangana-ranaut-shahid-kapoor-saif-ali-khan-in-vishal-bharadwajs-rangoon

ഹൈദറിന്‍റെ വിജയത്തിനു ശേഷം വിശാൽ ഭരദ്വാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഷാഹിദ് കപൂറും കങ്കണയും ഒന്നിക്കുന്നു. രൺഗൂൺ എന്നാണ് ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ദേശിയ – അന്തർ ദേശിയ തലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു ക്യൂനും ഹൈദറും. താരങ്ങളുടെ പ്രകടന മികവാണ് ഇരു ചിത്രങ്ങളെയും ശ്രദ്ധേയമാക്കിയത്. ഈ സാഹചര്യത്തിലാണ് ഇരു താരങ്ങളെയും ഒന്നിച്ച് സിനിമ എടുക്കാൻ ഭരദ്വാജ് തീരുമാനിച്ചത്.
സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷേക്സ്പീരിയൻ നാടകങ്ങളെ ബോളിവുഡിലെത്തിക്കുന്നതു വഴി വ്യത്യസ്തനാണ് വിശാൽ ഭരദ്വാജ്. ചിത്രത്തിന്‍റെ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News