Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:13 am

Menu

Published on March 29, 2014 at 10:58 am

മോദിയെ കഷ്ണങ്ങളായി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

congress-candidate-who-threatened-to-kill-narendra-modi-arrested

ന്യൂഡല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ കഷ്ണങ്ങളായി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു.യു.പി.യിലെ സഹര്‍നാപുര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഇംറാന്‍ മസൂദിനെയാണ് അറസ്റ്റ് ചെയ്തത്.ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വെട്ടിനുറുക്കുമെന്ന് ഇമ്രാന്‍ മസൂദ് പ്രസംഗിച്ചതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് യുപി പൊലീസ് ഇന്നലെ മസൂദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സഹറന്‍പൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ മസൂദ് മോഡിയെ വെട്ടി നുറുക്കുമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. എന്നാല്‍, പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് മസൂദ് ഖേദം പ്രകടിപ്പിച്ചു. ആവേശത്തില്‍ പറഞ്ഞുപോയെന്നാണ് വിശദീകരണം.ഉത്തര്‍പ്രദേശല്ല ഗുജറാത്ത്. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോഡിക്കെതിരെ എങ്ങനെ പോരാടണമെന്ന് എനിക്കറിയാം. മോഡിയെ ഞാന്‍ തുണ്ടം തുണ്ടമാക്കും – എന്നിങ്ങനെയായിരുന്നു മസൂദിന്റെ പ്രസംഗം.വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് മസൂദിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവയില്‍ പലതും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. പ്രസംഗത്തിന്റെ വീഡിയോ തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചു കൊടുത്തിട്ടുണ്ട്. പ്രസംഗത്തെക്കുറിച്ച് ബി.ജെ.പി.യുടെ ഉന്നതനേതാക്കള്‍ ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കും.

Loading...

Leave a Reply

Your email address will not be published.

More News