Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീ സുരക്ഷാമുന്നേറ്റ യാത്രക്കിടെ മൈക്ക് ഓഫ് ചെയ്തതിനാണ് എസ്‌ഐക്ക് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ശകാരവർഷമേൽക്കേണ്ടി വന്നത്. വയനാട്ടിലെ മാനന്തവാടി കോടതിക്ക് മുമ്പില്‍ വെച്ചാണ് സംഭവം. എസ്‌ഐ ഷൈജു മൈക്ക് ഓഫ് ചെയ്തതിനെ തുടർന്ന് പ്രകോപിതയായ ബിന്ദുകൃഷ്ണ എസ്‌ഐയെ നേരിട്ടും അല്ലാതെ മൈക്കിലൂടെയും ശകാരിക്കുകയായിരുന്നു. കോടതിയുടെ പരിസരത്ത് ആയതുകൊണ്ടാണ് മൈക്ക് ഓഫ് ചെയ്തത് എന്ന് എസ്‌ഐ പറഞ്ഞു. പിണറായി വിജയൻറെ കേരളരക്ഷാ യാത്ര വരുമ്പോള്‍ ഇങ്ങനെ മൈക്ക് ഓഫ് ചെയ്യാന്‍ മുതിരുമോ എന്ന് ബിന്ദു കൃഷ്ണന്‍ രോഷത്തോടെ എസ്‌ഐയോട് ചോദിച്ചു. പിണറായിയുടെ ജാഥ വരുമ്പോള്‍ ഇതുപോലെ മൈക്ക് ഓഫ് ചെയ്തില്ലെങ്കില്‍ എസ്‌ഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തി. കേരളത്തിലെ സ്ത്രീകളോട് എന്തുമാകാമെന്ന ധാരണ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത് മനസ്സില്‍ വെച്ചാല്‍ മതി കോടിയേരി ബാലകൃഷ്ണന്റെ പ്രേതം പോലീസുകാരില്‍ നിന്നും വിട്ടുപോയിട്ടില്ല. ആഭ്യന്തര വകുപ്പ് മാറിയത് പോലീസിലെ ചിലര്‍ ഇനിയും അറിഞ്ഞിട്ടില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. കൂടാതെ കേസ് എടുത്തുകൊള്ളാൻ ഉള്ള വെല്ലുവിളിയും ബിന്ദു കൃഷ്ണ നടത്തി.
–
–
–
Leave a Reply