Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:15 am

Menu

Published on July 24, 2013 at 1:17 pm

കോണ്‍ഗ്രസ് മന്ത്രിയും സരിതയും കൊച്ചിയിലെ ഫ്ലാറ്റില്‍ ചിലവഴിച്ചത് മൂന്ന്‍ മണിക്കൂര്‍

congress-minister-and-sarita-spended-in-flat-for-3-hours

കൊച്ചി : കോണ്‍ഗ്രസ് മന്ത്രിയും സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതിയായ സരിത എസ് നായരും കൊച്ചിയിലെ ഫ്ലാറ്റില്‍ ചിലവഴിച്ചത് മൂന്നു മണിക്കൂറോളം ആണെന്ന വിവരം പുറത്തുവന്നു.മന്ത്രിയുടെ ഭാര്യയുടെ പേരില്‍ വൈറ്റിലയിലുള്ള ഫ്ലാറ്റിലാണ് ഇരുവരും ഒരുമിച്ച് ചെലവഴിച്ചത്. 2012 മാര്‍ച്ച് 13 ന് രാവിലെ 8 നാണ് മിസ്റ്റിക് ഹൈറ്റ്സ് എന്ന കെട്ടിടത്തിലെ 6 A ഫ്ലാറ്റില്‍ ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത എത്തിയത് . സരിതയോടൊപ്പം രാവിലെ 8.17ന് ഷൈന്‍ എന്നൊരാളും ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ 9 മണിക്ക് മടങ്ങിയതായും സന്ദര്‍ശക രജിസ്റ്റര്‍ വ്യക്തമാക്കുന്നു. അതേസമയം സരിത 11:30 നാണ് ഫ്ലാറ്റില്‍ നിന്നും മടങ്ങിയത്. പിറവം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ടായിരുന്ന ദിവസങ്ങളിലാണ് മന്ത്രി ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. തന്റെ മണ്ഡലത്തിലെ ഒരാളുടെ പരാതി സംബന്ധിച്ച് മാത്രമേ സരിതയെ വിളിച്ചിട്ടുള്ളു എന്നാണ് ഈ മന്ത്രി മുമ്പ് പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഈ രഹസ്യ വിവരം പുറത്തുവിട്ടത് .

Loading...

Leave a Reply

Your email address will not be published.

More News