Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:55 am

Menu

Published on December 10, 2013 at 9:32 am

മിസോറമില്‍ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തില്‍

congress-retains-power-in-mizoram

ഐസോള്‍:തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ആശ്വാസമായി മിസോറം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.വന്‍ ഭൂരിപക്ഷത്തോടെയാണ് മിസോറമില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയത്.നാലുതവണ മുഖ്യമന്ത്രിപദത്തിലിരുന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ലല്‍തന്‍ഹവ്‌ല മത്സരിച്ച രണ്ടുസീറ്റിലും വിജയിച്ചു. ഒമ്പതാംതവണയാണ് അദ്ദേഹം സഭയിലെത്തുന്നത്.പ്രാദേശിക കക്ഷികളുടെ സഖ്യമുണ്ടാക്കി മത്സരിച്ച പ്രതിപക്ഷത്തെ മിസോ നാഷണല്‍ ഫ്രണ്ട് തുടര്‍ച്ചയായി രണ്ടാം തിരഞ്ഞെടുപ്പിലും തറപറ്റി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ മുപ്പത്തിരണ്ടും നേടിയ കോണ്‍ഗ്രസ്സിന് ഇത്തവണ 31 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 27 സീറ്റോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായി. മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.),മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് (എം.പി.സി.),മറാലാന്‍ഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എം.ഡി.എഫ്.) എന്നീ കക്ഷികളുടെ സഖ്യമായ മിസോ ഡെമോക്രാറ്റിക് അലയന്‍സി(എം.ഡി.എ.)ന് 4 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. എം.എന്‍.എഫ്. നാല് സീറ്റുനേടിയതൊഴിച്ചാല്‍ മറ്റു സഖ്യകക്ഷികളായ എം.പി.സി.,എം.ഡി.എഫ്. എന്നിവയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല.ഇരുപക്ഷത്തിനുമെതിരെ ബദല്‍ശക്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്ന സൊറം നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (സെഡ്.എന്‍.പി.)ഒരുസീറ്റിലും ജയിക്കാനായില്ല.തുടര്‍ച്ചയായി രണ്ടാം വട്ടം മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ലല്‍തന്‍ഹവ്‌ല സെര്‍ച്ചിപ്പ്,ഷാങ്തുര്‍സോ മണ്ഡലങ്ങളില്‍നിന്നാണ് മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്

Loading...

Leave a Reply

Your email address will not be published.

More News