Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2024 11:10 pm

Menu

Published on April 7, 2014 at 12:57 pm

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായി ബി.ജെ.പി പ്രകടനപത്രിക

contentious-issues-like-ram-temple-figure-in-bjp-manifesto

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഇന്ന്  പുറത്തിറക്കാനിരിക്കുന്ന പ്രകടനപത്രികയിലാണ് ബിജെപി മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായി രാമക്ഷേത്ര നിര്‍മാണത്തെ അവതരിപ്പിക്കുന്നത്.40 പേജുകളുള്ള പത്രികയില്‍ സാമ്പത്തിക പുനരുദ്ധാരണവും വികസനവും പാര്‍ട്ടി ഉറപ്പു നല്‍കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് ഇല്ലാതാക്കും, വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങളുണ്ട്.ഉത്പ്പാദന, കാര്‍ഷിക, തൊഴില്‍ , ഐ.ടി മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനവും ഉറപ്പുവരുത്തുമെന്നും വിദേശ വ്യാപാര, വാണിജ്യ കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പങ്കാളികളാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.നികുതി ഘടന പരിഷ്കരണം, ഭരണ ജുഡീഷ്യല്‍ പരിഷ്കരണം , ആണവ നയം പരിഷ്കരണം, തീവ്രവാദത്തിനെതിരെ ശക്തമായ നടപടി, സ്ത്രീശാക്തീകരണത്തിനും അടിസ്ഥാന വികസനത്തിനും മുന്‍ഗണന എന്നിവയും പക്രടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

* ഗംഗാനദി ശുദ്ധീകരിക്കാന്‍ പ്രത്യേക പദ്ധതി

* അയോധ്യയിലെ രാമക്ഷേത്രം പണിയാന്‍ ഭരണഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാ സാധ്യതകളും ആരായും

*വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ശാക്തീകരിക്കും

* ഇന്ത്യയുടെ ആണവനയം പരിഷ്‌കരിക്കും

* തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ വ്യവസായങ്ങളില്‍ വിദേശ നിക്ഷേപം സ്വീകരിക്കും

* ദേശീയ മാരിടൈം അതോറിറ്റി രൂപവത്കരിക്കും

* ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും

* നാല് പ്രതിരോധ സര്‍വകലാശാലകള്‍ ആരംഭിക്കും

* തീവ്രവാദ സംബന്ധമായ കേസുകളുടെ വിചാരണ നീതിയുക്തവും വേഗത്തിലുമാകും

* ദേശീയ അന്വേഷണ ഏജന്‍സിയെ ശക്തിപ്പെടുത്തും

* ദേശീയ സോളാര്‍ മിഷന്‍ ശക്തിപ്പെടുത്തും

* കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കും

* എല്ലാ വീട്ടിലും ജലലഭ്യത ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി നടപ്പിലാക്കും

* എല്ലാവര്‍ക്കും ഉറപ്പുള്ള വീടുകള്‍ ലഭ്യമാക്കും

* വ്യവസായ കുടുംബം എന്ന ആശയം നടപ്പിലാക്കും

* നിലവിലുള്ള തൊഴില്‍നിയമത്തില്‍ കാതലായ ഭേദഗതി വരുത്തും

* വന്‍നഗരങ്ങളെ ബന്ധിപ്പിക്കും ബുള്ളറ്റ് ട്രെയിന്‍ നെറ്റ് വര്‍ക്ക് ആരംഭിക്കും

* ജലമാര്‍ഗമുള്ള ചരക്കുനീക്കം ത്വരിതപ്പെടുത്തും

* മുഴുവന്‍ രാജ്യത്തെയും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കും

* വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ഗ്യാസ് ഗ്രിഡുകളില്‍ നിന്ന് ഗ്യാസ് ലഭ്യമാക്കും

* മുഴുവന്‍ ഗ്രാമങ്ങളെയും മെച്ചപ്പെട്ട റോഡുകള്‍ വഴി ബന്ധിപ്പിക്കും

* 50 വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ക്ക് തുടക്കം കുറിക്കും

* ഉത്പാദന മേഖലയിലെ വായ്പാ നിരക്ക് ഏകീകരിക്കും

* വ്യവസായ മേഖലയില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏകജാലക സംവിധാനം

* എല്ലാ ജില്ലകളിലും വിത്ത് ഗവേഷണ ലാബുകള്‍ ആരംഭിക്കും

* കാര്‍ഷിക ഭക്ഷ്യോത്പന്ന സംസ്‌കരണത്തിന് പ്രത്യേക ക്ലസ്റ്ററുകള്‍ രൂപവത്കരിക്കും

* കൃഷിക്കാര്‍ക്ക് ഉത്പാദനത്തിന്റെ 50 ശതമാനം ലാഭം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

* ബാങ്കുകളുടെ ആസ്തി ബാധ്യത തീര്‍ക്കാന്‍ പ്രത്യേക സംവിധാനം

* യു.ജി.സി. ഉന്നത വിദ്യാഭ്യാസ കമ്മീഷനായി പുന:സംഘടിപ്പിക്കും

* എല്ലാ ഹൗസിങ് കോളനികള്‍ക്കും സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കും

* അംഗവൈകല്യം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക നികുതിയിളവ്‌

* ബാലവേലാ നിരോധന ിയമം കൂടുതല്‍ ശക്തമാക്കും

* കുട്ടികളുടെ പുസ്തകങ്ങളുടെ ഭാരം കുറയ്ക്കും

* ഉര്‍ദു സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി

* ദേശീയതലത്തില്‍ മദ്രസകള്‍ നവീകരിക്കും

* ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നടപ്പിലാക്കും

* ഗ്രാമീണചന്തകള്‍ക്ക് ദേശീയ ശൃംഖല

* ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി ഗ്രാമങ്ങള്‍ക്ക് റോഡ് സൗകര്യം

* മുഴുവന്‍ ആദിവാസി ഗ്രാമങ്ങളും വൈദ്യുതിവത്കരിക്കും

* പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ബൃഹദ് പദ്ധതി

* നിലവിലുള്ള പൊതുവിതരണം സംവിധാനം പരിഷ്‌കരിക്കും

* ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള 100 ജില്ലകളെ വികസനത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവരും

* ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരേസമയം നടത്തുന്നതിനുള്ള സംവിധാനം നടപ്പിലാക്കും

* ജയില്‍ പരിഷ്‌കരണം ത്വരിതപ്പെടുത്തും

* രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളെ ഒറ്റ ശൃംഖലയ്ക്ക് കീഴിയില്‍ കൊണ്ടുവരും

* കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കും

* ജഡ്ജിമാരുടെ നിയമനത്തിന് ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരിക്കും

* പ്രാദേശിക ഭാഷകളില്‍ ഐ.ടിക്ക് പ്രാധാന്യം ല്‍കി ഇ-ഭാഷ പരിപോഷിപ്പിക്കും

* ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും എ.ടി. അധിഷ്ഠിത തൊഴില്‍ മേഖലകള്‍ തുറക്കും

* മുഴുവന്‍ ഗ്രാമങ്ങളെയും ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കും

 

Loading...

Leave a Reply

Your email address will not be published.

More News