Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: വര്‍ഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്‍പത്തിനാലുകാരന്റെ ജനനേന്ദ്രിയം മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ (54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഇയാള്‍. പെണ്‍കുട്ടിയെ 17 വയസ്സുമുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് മൊഴി.
രാത്രി 12.40-ഓടെയാണ് ഹരിസ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാള്‍.
തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായാണ് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു.
ശ്രീഹരിക്കെതിരെയും പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും തിരുവനന്തപുരം പേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തിരുന്നത് അമ്മയാണെന്ന് പൊലീസ് പറഞ്ഞു.
പ്ലസ് വണ്ണിനു പഠിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 23 വയസ്സുണ്ട്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ പൂജകള്‍ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. ഇന്നലെ ഇയാള്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നു പെണ്‍കുട്ടി കത്തി കരുതി വയ്ക്കുകയും ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍നിന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ ഹരിസ്വാമി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
Leave a Reply