Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:14 pm

Menu

Published on May 24, 2013 at 5:36 am

കൊച്ചി മെട്രോയുടെ നിര്‍മാണ കരാര്‍ റെഡി

contract-ready-for-kochi-metro-rail

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം തുടങ്ങാന്‍ ഉടമകളായ കൊച്ചി മെട്രോ റെയില്‍ കമ്പനിയും (കെ.എം.ആര്‍.എല്‍) പണി ഏറ്റെടുത്തു നടത്തുന്ന ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും (ഡി.എം.ആര്‍.സി) കരാര്‍ ഒപ്പുവെച്ചു.
5181 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിര്‍മാണ ജോലി അടുത്ത മാസം ഏഴിന് തുടങ്ങാനാണ് ഉദ്ദേശ്യം.കൊച്ചി മെട്രോ റെയില്‍പാത ഒന്നാം ഘട്ടത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് ആലുവയില്‍നിന്ന് തൃപ്പൂണിത്തുറ പേട്ട ജങ്ഷന്‍വരെയാണ്.

ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരാറിന് അന്തിമരൂപം നല്‍കിയത്. തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മൂലം കരാര്‍ പലതവണ അനിശ്ചിതത്വത്തിലായി. കേരള സംഘത്തിന്റെ സമയബന്ധിതമായ ഇടപെടലില്‍ കടമ്പകള്‍ ഓരോന്നായി പിന്നിടുകയായിരുന്നു. കഴിഞ്ഞമാസം കെ.എം.ആര്‍.എല്‍. ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം കരാറിന് ലഭിച്ചു. എന്നാല്‍, ഡല്‍ഹിയില്‍നിന്നുള്ള അംഗീകാരം നീണ്ടുപോവുകയായിരുന്നു. കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഡല്‍ഹിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു.

പദ്ധതിക്ക് 1057 കോടി രൂപ വായ്പ നല്‍കാമെന്ന് ജപ്പാന്‍ ധനകാര്യ ഏജന്‍സി സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ട്യം പദ്ധതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇവരുടെ തുക അറിഞ്ഞ ശേഷമേ കേന്ദ്ര, സംസ്ഥാന വിഹിതം എത്രയെന്ന് അറിയാനാകൂ.ഇക്കാര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും എന്നാണറിയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News