Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:51 pm

Menu

Published on December 26, 2015 at 12:26 pm

പ്രിയദര്‍ശന്‍ പത്മശ്രീ നേടിയത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് പരാതി; പുരസ്‌കാരം ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതായും ആരോപണം

controvercy-over-priyadarshans-padma-shri-award

കൊച്ചി: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ പത്മശ്രീ പുരസ്‌കാരം ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയതായി പരാതി. രണ്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ചു, സന്നദ്ധ സംഘടനയുടെ ഡയറക്ടറാണ് എന്നീ അവകാശവാദങ്ങള്‍ തെറ്റാണെന്നാണ് ആരോപണം. വിവരാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രിയദര്‍ശന് പത്മശ്രീ പുരസ്‌കാരം ലഭിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടുവെന്നും ജോമോന്‍ പുത്തന്‍ പുരക്കല്‍ ആരോപിക്കുന്നു. 2000ത്തിലും,2007ലും ദേശീയ അവാര്‍ഡ് ലഭിച്ചെന്നാണ് പത്മശ്രീ പരിഗണനയ്ക്ക് പ്രിയദര്‍ശന്‍ നല്‍കിയ രേഖകളില്‍ വിശദമാക്കിയിട്ടുളളത്. എന്നാല്‍ 2000ത്തില്‍ പ്രിയദര്‍ശനല്ല, ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കൂടാതെ കുഷ്ഠരോഗികളെ പരിചരിക്കുന്ന സന്നദ്ധ സംഘടനയുടെ ഡയറക്റ്ററാണെന്ന പ്രിയന്റെ വാദവും തെറ്റാണെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറയുന്നു.

2012ലെ പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി 2011 ഒക്‌റ്റോബറിലാണ് ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അന്തിമ പട്ടിക നല്‍കിയത്.ഇതില്‍ പ്രിയദര്‍ശന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് പ്രിയദര്‍ശനടക്കം മൂന്നുപേരുകള്‍ കൂടീ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തെറ്റായ വിവരങ്ങള്‍ നല്‍കി പ്രിയദര്‍ശന്‍ കരസ്ഥമാക്കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരക്കല്‍ പ്രധാനമന്ത്രിക്കും, കേന്ദ്ര മന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News